- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇതൊരു ഓർമപ്പെടുത്തൽ; നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളുടെ ചിത്രം ഉപയോഗിക്കുകയോ മോർഫ് ചെയ്യുകയോ ചെയ്താൽ നടപടിയെടുക്കുന്ന ആളുകൾ നിങ്ങളുടെ ചുറ്റും ഉണ്ട് എന്നത്; ഡീപ് ഫേക്ക് വിഡിയോ നിർമ്മിച്ച പ്രതിയെ പിടികൂടിയതിന് പിന്നാലെ രശ്മിക
മുംബൈ: തന്റെ ഡീപ് ഫേക്ക് വിഡിയോ നിർമ്മിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡൽഹി പൊലീസിനോട് നന്ദി പറഞ്ഞ് നടി രശ്മിക മന്ദാന. സോഷ്യൽ മീഡിയയിലൂടെയാണ് നടി ഡൽഹി പൊലീസിനോടുള്ള കൃതഞ്ജത അറിയിച്ചത്. കൂടാതെ മോശം സമയത്ത് ഒപ്പം നിന്ന ആരാധകർക്കും നന്ദി അറിയിച്ചിട്ടുണ്ട്. ഒപ്പം മോർഫിങ് കുറ്റക്കരമാണെന്നും നടി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ ഓർമിപ്പിച്ചു.
'ഡൽഹി പൊലീസിനോട് എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ശരിയായ ഉത്തരവാദികളെ പിടികൂടിയതിന് നന്ദി. കൂടാതെ തന്നെ പിന്തുണക്കുകയും ഒപ്പം നിൽക്കുകയും ചേർത്തുപിടിക്കുകയും ചെയ്ത എല്ലാവരോടും സ്‌നേഹം. പിന്നെ ആൺകുട്ടികളോടും പെൺകുട്ടികളോടും... ഞാൻ കരുതുന്നത് ഇതൊരു ഓർമപ്പെടുത്തലായാണ്. നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളുടെ ചിത്രം ഉപയോഗിക്കുകയോ മോർഫ് ചെയ്യുകയോ ചെയ്താൽ, നിങ്ങളെ പിന്തുണയ്ക്കുകയും നടപടിയെടുക്കുകയും ചെയ്യുന്ന ആളുകൾ നിങ്ങളുടെ ചുറ്റും ഉണ്ട് '- രശ്മിക കുറിച്ചു.
ശനിയാഴ്ച ആന്ധ്ര പ്രദേശിൽ നിന്നാണ് രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ നിർമ്മിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ്- ഇന്ത്യൻ ഇൻഫ്ളുവൻസറായ സാറ പട്ടേലിന്റെ വിഡിയോയിൽ രശ്മികയുടെ മുഖം ചേർക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്