- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്നോട് ഒരു വാക്ക് ചോദിച്ചില്ല, പലരും കേസ് കൊടുക്കാൻ പറഞ്ഞതാണ്; ന്നാ താൻ കേസ് കൊട് സംവിധായകൻ രതീഷ് ബാലകൃഷ്ണനെതിരെ നിർമ്മാതാവ്
കൊച്ചി: മികച്ച വിജയമായി മാറിയ ചിത്രമാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കിയ ന്നാ താൻ കേസ് കൊട്. ഈ സിനിമയിലെ കഥാപാത്രങ്ങളായ സുരേശനെയും സുമലതയെയും പുതിയ സിനിമ ഒരുക്കുന്ന തിരക്കിലാണ് സംവിധായകൻ. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. എന്നാൽ സ്പിൻ ഓഫ് ചിത്രത്തേക്കുറിച്ച് തന്നോട് പറഞ്ഞിരുന്നില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് നിർമ്മാതാവ് സന്തോഷ് ടി കുരുവിള.
സിനിമയെക്കുറിച്ച് ഒരു വാക്കുപോലും തന്നോട് പറഞ്ഞിരുന്നില്ല എന്നാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. കേസ് കൊടുക്കാൻ പലരും തന്നോടു പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞാൻ നിർമ്മിച്ച 'ന്നാ താൻ കേസ് കൊട്'സിനിമയുടെ സ്പിൻ ഓഫ് എന്ന പേരിൽ മറ്റൊരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ട്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെയാണ് സംവിധാനം ചെയ്യുന്നത്. പക്ഷെ എന്നോട് അതിനെ പറ്റിയൊരു വാക്ക് പോലും ആരും ചോദിച്ചിട്ടില്ല. സിനിമ എടുത്തോട്ടെ എന്ന്. ഞാൻ പൈസ മുടക്കി എഴുതിച്ച് അദ്ദേഹത്തിന് പൈസ കൊടുത്ത സിനിമയിൽ നിന്നും സ്പിൻ ഓഫ് ചെയ്യുമ്പോൾ എന്നോടിതുവരെ ആ ചിത്രത്തെ പറ്റി സൂചന പോലും തന്നില്ല.
അവർ സിനിമ എടുത്തോട്ടെ, താരങ്ങൾ അഭിനയിച്ചോട്ടെ, അതിലൊന്നും എനിക്ക് പ്രശ്‌നമില്ല. കഴിഞ്ഞ ദിവസമാണ് ഞാൻ വാർത്ത് അറിഞ്ഞത്. സത്യ പറഞ്ഞാൽ അത് വേദനയായി. എനിക്ക് വേദനയുണ്ടെന്ന് വിചാരിച്ച് അവർക്ക് സിനിമ ചെയ്യാതിരിക്കാൻ ആകില്ലല്ലോ. ഒരുപാടുപേർ കേസ് കൊടുക്കാൻ പറഞ്ഞു. കേസിന് പോയാൽ ഞാൻ ജയിക്കുമെന്ന് ഉറപ്പുണ്ട്. പ്രൊഡ്യൂസേർസ് അസോസിയേഷനെ അറിയിക്കാനും, വക്കീലിനെ വയ്ക്കാനും ഒരുപാട് ആളുകൾ പറഞ്ഞു. പക്ഷെ ചിത്രത്തിന്റെ നിർമ്മാതാവിന്റെ പണവും അധ്വാനവും എല്ലാം ആ സിനിമയിലുണ്ട് അതാണ് കേസ് കൊടുക്കാത്തത്.- സന്തോഷ് ടി കുരുവിള പറഞ്ഞു.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ നിർമ്മാതാവും സന്തോഷ് ടി കുരുവിളയായിരുന്നു. രതീഷിന്റെ തന്നെ ഏലിയൻ അളിയൻ എന്ന കഥ താൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാവിയിൽ അതും ഇത്തരത്തിൽ ചെയ്‌തേക്കാം എന്നാൽ അതിന് സമ്മതിക്കില്ലെന്നും സന്തോഷ് ടി കുരുവിള പറയുന്നു.