- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രശ്മിക - വിജയ് ദേവരകൊണ്ട വിവാഹം ഉടനുണ്ടോ?
ഹൈദരാബാദ്: ഡിയർ കോമ്രഡ്, ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താര ജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ചിത്രങ്ങൾ സൂപ്പർ ഹിറ്റായതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. ഇത് അടുത്തകാലത്ത് ശക്തമായി തന്നെ പ്രചരിച്ചു. എന്നാൽ, അതിനെ കുറിച്ച് രശ്മികയോ വിജയ്യോ ഇതുവരെയും മനസ് തുറന്നിട്ടില്ല. പിന്നാലെയാണ് താരങ്ങൾ വിവാഹിതരാകുയാണെന്നും വിവാഹ നിശ്ചയം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന വാർത്ത പുറത്തുവന്നത്.
ഇപ്പോഴിതാ ഈ വാർത്തയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രശ്മിക. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. വിജയ് തന്റെ അടുത്ത സുഹൃത്താണ്. ജീവിതത്തിലെ ഒരു മോശം സാഹചര്യത്തിൽ തനിക്കൊപ്പം നിന്ന ആളാണെന്നും എപ്പോഴും തനിക്ക് വലിയ പിന്തുണയാണ് വിജയ് നൽകിയിട്ടുള്ളതെന്നുമായിരുന്നു രശ്മികയുടെ മറുപടി.
അടുത്തിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി വിജയ് ദേവരക്കൊണ്ടയും രംഗത്തെത്തിയിരുന്നു. ഫെബ്രുവരിയിൽ എന്റെ വിവാഹ നിശ്ചയം നടക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണ്. എല്ലാ വർഷവും എന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്തകൾ ഉണ്ടാകാറുണ്ട്. എന്റെ വിവാഹ വിശേഷങ്ങൾ അറിയാൻ അവർ എന്റെ പിന്നാലെ തന്നെയുണ്ട്. എന്നായിരുന്നു വിജയ് ദേവരക്കൊണ്ടയുടെ വാക്കുകൾ.