- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളുമായി ഋഷഭ് ഷെട്ടി
ബംഗളുരു: കന്നട സൂപ്പർതാരം ഋഷഭ് ഷെട്ടിയും നടൻ മോഹൻലാലും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ ഋഷഭ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മോഹൻലാലിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ് ഋഷഭ് പങ്കുവച്ചിരിക്കുന്നത്. ഭാര്യ പ്രഗതിയും ഇവർക്കൊപ്പമുണ്ട്.
'അഭിമാനവും സന്തോഷവും ചേർന്ന ഐതിഹാസികമായ കണ്ടുമുട്ടൽ'. എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്. എഴുത്തുകാരനായ ആർ രാമാനന്ദും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. ഋഷഭ് ഷെട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രങ്ങൾ രാമാനന്ദും പങ്കുവച്ചിട്ടുണ്ട്.
ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർക്കിടയിൽ നിന്ന് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഋഷഭ് ഷെട്ടിയുടെ വരാനിരിക്കുന്ന ചിത്രം കാന്താരയിൽ മോഹൻലാലും അഭിനയിക്കുന്നുണ്ടോ എന്ന തരത്തിലാണ് ചോദ്യങ്ങൾ ഉയരുന്നത്. കാന്താരയുടെ രണ്ടാം ഭാഗം കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രീകരണം പുരോഗമിക്കുകയാണ്.