- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബോളിവുഡിലേക്ക് ചുവടു വെക്കാൻ റോഷൻ ആൻഡ്രൂസ്; ഷാഹിദ് കപൂറിനെ നായകനാക്കി സിനിമ
മുംബൈ: ബോളിവുഡിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി മലയാളഇ സംവിധായകൻ റോഷൻ ആൻഡ്രൂസ്. ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ നായിക. പൂജയുടെ പിറന്നാൾ ദിവസമാണ് കാസ്റ്റിങ് പ്രഖ്യാപനം. പൂജയ്ക്കും ഷാഹിദിനും സിദ്ധാർഥ് റോയ് കപൂറിനുമൊപ്പമുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിലൂടെ റോഷൻ ആൻഡ്രൂസ് പങ്കുവച്ചിട്ടുണ്ട്.
സീ സ്റ്റുഡിയോസും റോയ് കപൂർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ആക്ഷൻ ത്രില്ലർ വിഭാ?ഗത്തിൽ ഒരുക്കുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോ?ഗസ്ഥന്റെ വേഷത്തിലാണ് ഷാഹിദ് കപൂർ പ്രത്യക്ഷപ്പെടുന്നത്. ബോബിസഞ്ജയ് ആണ് സിനിമയുടെ തിരക്കഥ. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. ചിത്രം അടുത്ത വർഷം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2005 ൽ ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് റോഷൻ ആഡ്രൂസ്. നോട്ട്ബുക്ക്, ഇവിടം സ്വർഗമാണ്, മുംബൈ പൊലീസ്, ഹൗ ഓൾഡ് ആർ യൂ, കായംകുളം കൊച്ചുണ്ണി അടക്കം മലയാളത്തിൽ ഇതുവരെ 11 ചിത്രങ്ങൾ സംവിധാനം ചെയ്തു. നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റ് ആണ് റോഷന്റെ സംവിധാനത്തിൽ അവസാനം പ്രദർശനത്തിനെത്തിയ ചിത്രം.