- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജമൗലിക്ക് സ്നേഹ സമ്മാനവുമായി ജപ്പാനിലെ 83 കാരി
തിരുവനന്തപുരം: 'ആർ ആർ ആർ' പുറത്തിറങ്ങി രണ്ട് വർഷം പിന്നിട്ടിട്ടും സിനിമ നൽകിയ സ്വാധീനം ലോകമെമ്പാടും ഇപ്പോഴും അലയടിക്കുകയാണ്. ആ തരംഗം ഇപ്പോഴും തുടരുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ഓസ്‌കർ നിശയിലും ആർ ആർ ആർ പരാമർശിക്കപ്പെട്ടിരുന്നു. ലോകത്തിന്റെ എല്ലാ കോണിലും സഞ്ചരിച്ച ചിത്രത്തിനോടുള്ള സ്‌നേഹമറിയിച്ച് സംവിധായകൻ രാജമൗലിക്കും പങ്കാളിക്കും മുന്നിലെത്തിയത് 83 വയസുള്ള ജാപ്പനീസ് വൃദ്ധയാണ്.
രാജമൗലി തന്നെയാണ് ജപ്പാനിലെ പുതിയ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. തെരുവിൽ ഒറിഗാമി ഉണ്ടാക്കി കൊടുക്കുന്ന 83 വയസുള്ള സ്ത്രീ ആർ ആർ ആറിനോടുള്ള സ്‌നേഹത്താൽ ഒരു സമ്മാനം നൽകുന്നതാണ് രാജമൗലി പങ്കുവെച്ച ഫോട്ടോയിൽ ഉള്ളത്. സമ്മാനത്തിനൊപ്പം താൻ ആർ ആർ ആർ സിനിമയുടെ ഫാൻ ആണെന്നും ജപ്പാനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എഴുതിയ ഒരു കാർഡും വൃദ്ധ നൽകി. സിനിമയുടെ പേരെഴുതിയ ടി ഷർട്ടാണ് വൃദ്ധ ധരിച്ചത്
ജപ്പാനിൽ, അവരുടെ പ്രിയപ്പെട്ടവർക്ക് ഭാഗ്യവും ആരോഗ്യവും ഉണ്ടാകാൻ ഒറിഗാമി ഉണ്ടാക്കി സമ്മാനിക്കുന്നു. 83 വയസുള്ള ഈ സ്ത്രീ ഞങ്ങളെ അനുഗ്രഹിക്കാൻ വേണ്ടി ആയിരക്കണക്കിന് ഒറിഗാമി ഉണ്ടാക്കി, കാരണം അവർക്ക് ആർ ആർ ആർ ഒരുപാട് ഇഷ്ടമാണ്. അവർക്ക് ഒരുപാട് സന്തോഷം നൽകിയ സിനിമ. അവർ ഞങ്ങൾക്ക് ഒരു സമ്മാനം തരവാനായി താമസിക്കുന്നിടത്ത് വന്ന് ആ തണുപ്പിൽ കാത്തിരിക്കുകയായിരുന്നു. ചില സ്‌നേഹത്തിന് പകരമായി എന്ത് നൽകിയാലും അത് മതിയാകില്ല, രാജമൗലി കുറിച്ചു.