- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി സായി പല്ലവി
മുംബൈ: പ്രേമം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ നായികയാണ് സായ്പല്ലവി. വൻ വിജയമായിത്തീർന്ന ആ ചിത്രത്തിന് ശേഷം താരം തമിഴിലും തെലുങ്കിലും ഒക്കെ തന്റെ പ്രതിഭ തെളിയിച്ചു. ഇപ്പോഴിതാ അങ്ങ് ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങികയാണ് നടി. അമീർഖാന്റെ മകൻ ജുനൈദ് ഖാനൊപ്പമാണ് സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം.
ജപ്പാനിൽ നടക്കുന്ന സിനിമയുടെ ചിത്രകീരണത്തിനിടയിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സിനിമയുടെ നിമ്മാതാവും കൂടിയായ ആമിർ ഖാൻ ജപ്പാനിലെത്തി സിനിമയുടെ ലൊക്കേഷൻ സന്ദർശിച്ചു.
പ്രേമ'ത്തിനു ശേഷം ദുൽഖർ സൽമാന്റെ 'കലി', ഫഹദ് ഫാസിലിന്റെ 'അതിരൻ' തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് സായ്പല്ലവി അഭിനയിച്ചത്. ഈ രണ്ടു ചിത്രങ്ങളും വലിയ വിജയം കണ്ടില്ല. 2018നു ശേഷം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല സായ്പല്ലവി എങ്കിലും അവരുടെ മറ്റു ഭാഷാ ചിത്രങ്ങൾക്ക് മലയാളത്തിൽ ആരാധകർ ഏറെയാണ്.
പ്രിയപ്പെട്ട മലർ മിസ് എന്ന് മലയാളത്തിലേക്ക് തിരിച്ചു വരും എന്ന ആരാധകരുടെ കാത്തിരിപ്പ് ഒന്ന് കൂടി നീളും എന്നാണ് ബോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ചിത്രീകരണം നടക്കുന്ന ഹിന്ദി ചിത്രത്തിന് ശേഷം അവർ വേറെ ഹിന്ദി ചിത്രങ്ങളിൽ ഒന്നും കരാർ ആയിട്ടില്ലെങ്കിലും ഇത് കഴിയുമ്പോൾ തന്നെ അടുത്ത ഹിന്ദി ചിത്രത്തിലേക്ക് അവർ പോകും എന്നാണ് സൂചനകൾ.