- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബോക്സ് ഓഫീസ് കളക്ഷനിൽ റെക്കോർഡിട്ട് സലാർ; ആഗോള തലത്തിൽ നാല് ദിവസം കൊണ്ട് സ്വന്തമാക്കിയത് വൻനേട്ടം
മുംബൈ: പാൻ ഇന്ത്യ സൂപ്പർസ്റ്റാർ പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത് സലാർ വിജയകരമായി പ്രദർശനം തുടരുകയാണ്. വലിയ വിജയമായി മാറുകയാണ ചിത്രം. ഡിസംബർ 22 ന് തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. സൂപ്പർ ഹിറ്റ് റെക്കോർഡുകൾ ഭേദിച്ച് സാലർ ജൈത്രയാത്ര തുടരുകയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് അണിയറപ്രവർത്തകർ. സലാർ പുറത്തിറങ്ങി നാല് ദിവസം കഴിയുമ്പോൾ 402 കോടിയാണ് ചിത്രം ബോക്‌സോഫീസിൽ നിന്ന് സമാഹരിച്ചിരിക്കുന്നത്. 254 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ.ഓരോ ദിവസവും കഴിയുംതോറും ചിത്രത്തിന്റെ കളക്ഷൻ ഉയർന്നുകൊണ്ടിരിക്കുകയാണ്.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ രണ്ട് ഭാഗങ്ങളിലായിട്ടാണ് എത്തുന്നത്. പ്രഭാസിനൊപ്പം പൃഥ്വിരാജും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രഭാസിന്റെ കഥാപാത്രമായ ദേവയുടെ അടുത്ത സുഹൃത്ത് വർദരാജ് മാന്നാറായിട്ടാണ് പൃഥ്വി എത്തുന്നത്. ഇരുവരേയും കൂടാതെ ബോബി സിംഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവൂ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ശ്രുതി ഹാസനാണ് നായിക. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.