- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞാൻ അരിക്കൊമ്പനൊപ്പം, ആനത്താരയിൽ താമസിക്കുന്നവർക്ക് ലൈഫ് പദ്ധതിയിൽ ചേർത്ത് ഫ്ളാറ്റ് കെട്ടി കൊടുക്കണം; സലിംകുമാർ പറയുന്നു
തിരുവനന്തപുരം: താൻ അരിക്കൊമ്പനൊപ്പമാണെന്ന് നടൻ സലിം കുമാർ. മനുഷ്യർ കാട്ടിൽ അതിക്രമിച്ചുകയറി വീടു വെച്ചതിനാലാണ് അരിക്കൊമ്പന് ആഹാരം തേടി നാട്ടിൽ ഇറങ്ങേണ്ടിവന്നത് എന്നാണ് താരം പറയുന്നത്. ആനത്താരയിൽ താമസിക്കുന്നവർക്ക് ലൈഫ് പദ്ധതിയിൽ ചേർത്ത് ഫ്ളാറ്റ് കെട്ടിക്കൊടുക്കുകയാണ് വേണ്ടതെന്നും താരം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗിൽ സലിംകുമാർ പറഞ്ഞു.
ഞാൻ അരിക്കൊമ്പന്റെ ഭാഗത്താണ്. അതിന്റെ വീട്ടിൽ കയറി മനുഷ്യൻ വീടു വച്ചാൽ എന്തുചെയ്യും. അതിന് തിന്നാൻ ആഹാരമില്ല. അവിടെ താമസിക്കുന്ന മനുഷ്യർക്കുവേണ്ടി ഫ്ളാറ്റ് കെട്ടിക്കൊടുക്കണം. 10 സെന്റിൽ ലൈഫ് പദ്ധതിയിൽ പെടുത്തി ഫ്ളാറ്റ് കെട്ടിക്കൊടുക്കാൻ ബുദ്ധിമുട്ടുണ്ടോ. കാട്ടിൽ തന്നെ താമസിക്കണം എന്നുണ്ടോ?
തനിക്ക് മനുഷ്യരേക്കാൾ മൃഗങ്ങളെയാണ് ഇഷ്ടമെന്നും താരം പറഞ്ഞു. എന്തു ദുരന്തം വന്നാലും അത് നേരിടുന്നത് മൃഗങ്ങൾ മാത്രമാണ്. മനുഷ്യൻ ആത്മഹത്യ ചെയ്തുകളയും. ഏതെങ്കിലും പുലി ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടോ എന്നാണ് സലിം കുമാർ ചോദിച്ചു.




