- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണയത്തിൽ താൻ ഭാഗ്യമില്ലാത്തവൻ; സ്നേഹിച്ച പെൺകുട്ടി തന്നെ കാണുന്നത് സഹോദരനായി: പ്രണയത്തെ കുറിച്ച് സൽമാൻ ഖാൻ പറയുന്നു
മുംബൈ: ബോളിവുഡിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറാണ് സൽമാൻ ഖാൻ. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ നാൾ മുതൽ നിരവധി നായികമാരുടെ പേരിനൊപ്പം സൽമാന്റെ പേര് ആരാധകർ കേട്ടു. ഐശ്വര്യ റായി വരെ ഷാരൂഖിന്റെ കാമുകിമാരുടെ പട്ടികിയൽ പെട്ടിരുന്നു. പിന്നീട് ആഷ് അടക്കം ആ നായികമാരെല്ലാം പിന്നീട് വിവാഹിതരും കുടുംബവുമൊക്കെയായി പോയപ്പോഴും സൽമാൻ ഇപ്പോഴും സിംഗിളായി തുടരുകയാണ്.
പ്രണയത്തിൽ താൻ ഭാഗ്യംകെട്ടവനാണെന്ന് സമ്മതിക്കുകയാണ് സൽമാൻ ഖാൻ. ആപ് കീ അദാലത്ത് എന്ന പരിപാടിയിലാണ് സൽമാൻ ഖാൻ തന്റെ പ്രണയജീവിതത്തെ കുറിച്ചും ഇപ്പോഴും സിംഗിളായി ഇരിക്കുന്നതിനെ കുറിച്ചും തുറന്നു പറഞ്ഞത്.
ഇപ്പോൾ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ പ്രണയിക്കുന്ന പെൺകുട്ടി തന്നെ സഹോദരൻ എന്നാണ് വിളിക്കുന്നതെന്നും സൽമാൻ ചിരിച്ചു കൊണ്ട് പറയുന്നു.
ബോളിവുഡിലെ പ്രമുഖ നായികമാരെല്ലാമായി സൽമാൻ പ്രണയത്തിലായിരുന്നുവെന്നാണ് ഗോസിപ്പുകൾ. ഇവരെല്ലാം പിന്നീട് മറ്റൊരു ജീവിതവുമായി മുന്നോട്ടുപോയി. സോമി അലി, സംഗീത ബിജ് ലാനി, ഐശ്വര്യ റായി, കത്രീന കൈഫ് തുടങ്ങി ഇപ്പോൾ പൂജ ഹെഗ്‌ഡെയുടെ പേര് വരെ ഈ ലിസ്റ്റിൽ ഉയർന്നു കേൾക്കുന്നുണ്ട്.




