മുംബൈ: ബോളിവുഡ് നടനും സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരനുമായ അർബാസ് ഖാന്റെ രണ്ടാം വിവാഹമായിരുന്നു ഇന്നലെ. മേക്കപ്പ് ആർട്ടിസ്റ്റായ ഷുര ഖാനെയാണ് അർബാസ് വിവാഹം ചെയ്തത്. സഹോദരി അർപിത ഖാന്റെ വസതിയിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സൽമാൻ ഖാന്റെ ഡാൻസ് വീഡിയോ ആണ്.

വിവാഹശേഷമുള്ള പാർട്ടിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. നവദമ്പതികൾക്കൊപ്പം ഡാൻസ് ചെയ്യുന്ന സൽമാൻ ഖാനെയാണ് വിഡിയോയിൽ കാണുന്നത്. തേരെ മസ്ത് മസ്ത് എന്ന ഗാനത്തിനൊപ്പമാണ് സൽമാന്റെ ഡാൻസ്. അർബാസിന്റെ ആദ്യ വിവാഹത്തിലെ മകൻ അർഹാനും സൽമാനൊപ്പം ഡാൻസ് ചെയ്യുന്നത് കാണാം.