- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇതിലും മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം; ചെവിയിൽ മുടി വളരുന്നത് എങ്ങനെ? ഗൂഗിൾ സർച്ചിൽ കണ്ടെത്തിയ കാരണങ്ങൾ പങ്കുവച്ച് സാമന്ത; നിർമ്മാതാവ് ചിട്ടി ബാബുവിനുള്ള മറുപടി അസലായെന്ന് ആരാധകർ

ബെംഗളൂരു: ദക്ഷിണേന്ത്യൻ താരം സാമന്തയ്‌ക്കെതിരെ കടുത്ത വിമർശനവുമായി നിർമ്മാതാവ് ചിട്ടി ബാബു അടുത്തിടെ രംഗത്ത് വന്നിരുന്നു. സമന്തയുടെ അസുഖത്തെക്കുറിച്ച് ഈയടുത്ത് താരം പറഞ്ഞത് സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധ നേടിയിരുന്നു. എന്നാൽ സഹതാപം പിടിച്ചുപറ്റാനാണ് താരം ശ്രമിച്ചത് എന്നാണ് ചിട്ടി ബാബു കുറ്റപപെടുത്തിയത്. സൂപ്പർതാരം എന്ന നിലയിലുള്ള സാമന്തയുടെ കരിയർ അവസാനിച്ചു എന്നും ഇനി നടിക്ക് തിരിച്ച് സിനിമയിൽ തിളങ്ങാൻ കഴിയില്ല എന്നും ചിട്ടി ബാബു ഒരഭിമുഖത്തിൽ പറഞ്ഞു. ഇപ്പോൾ ചിട്ടി ബാബുവിനെ പേരെടുത്ത് പറയാതെ പരോക്ഷമായി മറുപടി പറഞ്ഞിരിക്കുകയാണ് സാമന്ത.
ചെവിയിൽ മുടി വളരുന്നത് എങ്ങനെയാണ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തതിന്റെ സ്‌ക്രീൻ ഷോർട്ടാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്.
എങ്ങനെയാണ് ആളുകൾക്ക് ചെവിയിൽ നിന്നും മുടി വളരുന്നത്' എന്ന സ്‌ക്രീൻഷോട്ടിനോടൊപ്പം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുന്നതാണ് ചെവിയിൽ മുടി വളരുന്നതിന്റെ കാരണം എന്നുള്ള സ്‌ക്രീൻ ഷോട്ടും പങ്കുവെച്ചിട്ടുണ്ട്. IYKYK' (If you know you know) എന്നും സാമന്ത കുറിച്ചിട്ടുണ്ട്. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിലും മികച്ച മറുപടിയില്ലെന്നാണ് ആരാധകർ പറയുന്നത്.

ചിട്ടി ബാബുവിന്റെ മറ്റുവിമർശനങ്ങൾ:
കഠിനാധ്വാനം ചെയ്യുക എന്നത് ജോലിയുടെ ഭാഗമാണ്. അത് ത്യാഗമല്ല കടമയാണ് എന്നും അതിനെ സാമന്ത പെരുപ്പിച്ചുകാട്ടുക പറയുകയാണ് ചെയ്യന്നതെന്നു നിർമ്മാതാവ് കുറ്റപ്പെടുത്തി.
വിവാഹമോചനത്തിനു ശേഷം സമന്ത പുഷ്പയിലെ 'ഓ അണ്ടാവാ' എന്ന ഗാനത്തിൽ അഭിനയിച്ചത് ജീവിക്കാനുള്ള മാർഗത്തിനു വേണ്ടി. താരപദവി നഷ്ടപ്പെട്ടതോടെ മുന്നിൽ വരുന്ന അവസരങ്ങളെല്ലാം അവർ സ്വീകരിക്കുകയാണ്. സൂപ്പർതാരം എന്ന നിലയിലുള്ള സമന്തയുടെ കരിയർ അവസാനിച്ചു കഴിഞ്ഞു. യശോദ സിനിമയുടെ പ്രമോഷനിടയിൽ സമന്ത കരഞ്ഞ് ശ്രദ്ധ നേടൻ ശ്രമിച്ചു. ശാകുന്തളത്തിന്റെ പ്രമോഷനും ഇതു തന്നെയാണ് ആവർത്തിച്ചത്. മരിക്കുന്നതിന് മുമ്പ് ഈ വേഷം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായാണ് നടി പറഞ്ഞത്. എല്ലാ സമയത്തും സഹതാപം പിടിച്ചുപറ്റാൻ സാധിക്കില്ല.
കഥാപാത്രത്തിനു വേണ്ടി നടീനടന്മാർ നടത്തുന്ന തയ്യാറെടുപ്പുകളെ അവർ വലുതാക്കി പറയുകയാണ് ചെയ്തത്. അവരുടെ എല്ലാ പ്രശ്‌നങ്ങളും പുറത്തു പറയേണ്ട യാതൊരു കാര്യവുമില്ല. കഠിനാധ്വാനം ചെയ്യുക എന്നത് ജോലിയുടെ ഭാഗമാണ്. അത് നടീനടന്മാരുടെ ത്യാഗമല്ല കടമയാണ്', ചിട്ടി ബാബു പറഞ്ഞു. എന്നാൽ സമന്തയ്‌ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന പ്രതികരണവുമായി നിരവധിപേരാണ് രംഗത്തെത്തിയത്.


