കൊച്ചി: ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന് അഭിപ്രായം പറഞ്ഞുകൊണ്ടാണ് സന്തോഷ് വർക്കി എന്ന മോഹൻലാൽ ആരാധകൻ ശ്രദ്ധേയനാകുന്നത്. ഇതോടെ സൈബറിടത്തിലെ ആറാട്ടണ്ണനയി മാറി സന്തോഷ് വർക്കി, സിനിമാ റിവ്യൂകൾക്കായി എപ്പോഴും എത്തിക്കൊണ്ടിരുന്ന അദ്ദേഹം ഇതിനിടെ ചില നടിമാരെ ഇഷ്ടമാണെന്ന് പറഞ്ഞും രംഗത്തുവന്നു. ഇപ്പോഴിത തനിക്കൊരു പെൺ സുഹൃത്തിനെ വേണമെന്ന് പറഞ്ഞുള്ള സന്തോഷിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

'ഞാൻ ഇത്ര വൈറൽ ആയിട്ടും എനിക്കിതുവരെ ഒരു ഗേൾ ഫ്രണ്ട് ആയിട്ടില്ല. തൊപ്പിക്ക് ഗേൾ ഫ്രണ്ട് ആയി. ഷൈൻ ടോം ചാക്കോയ്ക്കും ആയി. നമുക്ക് മാത്രം കിട്ടണില്ല. കുറച്ച് ഇമേജ് കോൺഷ്യസ് ആയിരുന്നെങ്കിൽ നടന്നെനെ. എല്ലാം തുറന്നു പറയുന്നത് പ്രശ്നമാണ്. തൊപ്പിയെല്ലാം വളരെ റൊമാന്റിക് മൂഡിൽ പോയ്ക്കൊണ്ടിരിക്കയാണ്. വൈറൽ ആയിട്ട് ഫെബ്രുവരിയിൽ രണ്ട് വർഷം ആകും. എന്നിട്ടും ഒരു സുന്ദരിയായ പെൺകുട്ടി പോലും എന്റടുത്ത് വന്നിട്ടില്ല. എല്ലാം തുറന്ന് പറയുന്നതുകൊണ്ടുള്ള പ്രശ്നമാണത്. കുറച്ച് കഴിഞ്ഞാൽ എന്റെ നല്ല സമയം തുടങ്ങും. നിത്യ മേനോന്റെ കാര്യം പറഞ്ഞ് ആറ് മാസം നടന്നു. ഒരു ഗുണവും കിട്ടിയില്ല. വളരെ സുന്ദരിയായിട്ടുള്ള പെൺകുട്ടി ഗേൾ ഫ്രണ്ടായി വന്നാൽ ഞാൻ സന്തോഷവാനായേനെ. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ സമീപിക്കുക', എന്നാണ് സന്തോഷ് വർക്കി പറയുന്നത്.

വീഡിയോയ്ക്ക് താഴെ ട്രോൾ കമന്റുകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. 'അക്ഷയയിൽ അപേക്ഷ കൊടുത്ത് നോക്ക്. ചിലപ്പോൾ ശരിയാവും, എന്തായാലും തന്റെ കൂടെ ഒത്ത് പോകില്ല എന്ന് പെമ്പിള്ളെർക് അറിയാം', തുടങ്ങിയ കമന്റുകളാണ് സന്തോഷ് വർക്കിയുടെ വീഡിയോയ്ക്ക് താഴെ വരുന്നത്.