- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറ്റിലെ പൊള്ളിയ പാടുകളുമായി സാറ അലി ഖാൻ റാമ്പിൽ
മുംബൈ: പൊള്ളലേറ്റ പാടുകളുമായി ലാക്മേ ഫാഷൻ വീക്കിന്റെ റാമ്പിൽ ചുവടുവെച്ച സാറാ അലി ഖാന് സൈബർ ലോകത്തിന്റെ കയ്യടി. ഡിസൈനർ വരുൺ ചക്കിലമിന്റെ ഷോ സ്റ്റോപ്പറായാണ് സാറ പ്രത്യക്ഷപ്പെട്ടത്. സിൽവർ എംബ്രോയിഡറി വർക്കിലുള്ള ഗ്രേ ലെഹങ്കയാണ് താരം അണിഞ്ഞത്. വയറ്റിലെ പൊള്ളിയ പാടുകൾ മറയ്ക്കാതെയാണ് താരം റാമ്പിൽ ചുവടുവച്ചത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് താരത്തിന് പൊള്ളലേറ്റത്. എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് സാറ. എത്രമനോഹരമായാണ് സാറ തന്റെ പൊള്ളലേറ്റ പാടുകൾ കാണിക്കുന്നത്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ മേക്കപ്പ് വെച്ച് അത് മറക്കുമായിരുന്നു എന്നാണ് കമന്റുകൾ. സാറയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത് ഇത്തരം തെരഞ്ഞെടുപ്പുകളാണെന്നും കുറിക്കുന്നവരുണ്ട്.
ആദ്യമായല്ല സാറ പരിക്കേറ്റ പാടുകളുമായി പൊതുവേദിയിൽ എത്തുന്നത്. കഴിഞ്ഞ ദിവസം പാപ്പരാസികൾക്ക് മുന്നിൽ താരം പൊള്ളിയ പാടുകളുമായി പോസ് ചെയ്തിരുന്നു. എന്ത് പറ്റിയതാണ് എന്ന ചോദ്യത്തിന് പൊള്ളലേറ്റതാണെന്ന് താരം മറുപടി നൽകുകയും ചെയ്തു. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത മർഡർ മുബാരക് ആണ് താരത്തിന്റെ പുതിയ ചിത്രം.