തിരുവനന്തപുരം: അന്തരിച്ച നടി സുബ്ബലക്ഷ്മിക്കൊപ്പമുള്ള ഹൃദസ്പർശിയായ വീഡിയോയുമായി ചെറുമകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. മുത്തശ്ശി വിടവാങ്ങിയത് സന്തോഷത്തോടെ ആയിരുന്നു എന്നാണ് സൗഭാഗ്യ പറയുന്നത്. എട്ട് മാസം മുതൽ 15 ദിവസം വരെയുള്ള സുബ്ബലക്ഷമിയുടെ സന്തോഷകരമായ നിമിഷങ്ങൾ കോർത്തിണക്കികൊണ്ടാണ് വിഡിയോ നിർമ്മിച്ചിരിക്കുന്നത്.

ആശുപത്രിയിലെ രസകരമായ നിമിഷങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പകരം വെക്കാനാവാത്തത് എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൗഭാഗ്യയുടെ മകളെ കൊഞ്ചിക്കുന്നതും കുഞ്ഞിനൊപ്പം കളിക്കുന്നതുമാണ് വിഡിയോയിൽ. സുബ്ബലക്ഷ്മി ആരോഗ്യം മോശമായി ആശുപത്രിയിലായിരുന്ന സമയത്തും കുഞ്ഞിനൊപ്പം കളിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

സൗഭാഗ്യ പങ്കുവെച്ച വിഡിയോ ആരാധകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. പേരകുട്ടിയുടെ മോളെയും കൊഞ്ചിക്കാൻ ഭാഗ്യം ഉണ്ടായ നല്ല ഒരു മുത്തശ്ശി, മലയാള സിനിമക്ക് ഒരു അമ്മയുടെ നഷ്ടം,അവസാനം വരെ സന്തോഷമായിട്ടാണ് അമ്മൂമ്മ പോയത് എന്ന് തുടങ്ങുന്ന കമന്റുകളാണ് ലഭിക്കുന്നത്.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നുസുബ്ബലക്ഷ്മിയുടെ വിയോഗം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം. പരേതനായ കല്യാണരാമനാണ് സുബ്ബലക്ഷമിയുടെ ഭർത്താവ്. നർത്തകിയും അഭിനേത്രിയുമായ താരാകല്യാൺ, ഡോ. ചിത്ര,കൃഷ്ണമൂർത്തി എന്നിവരാണ് മക്കൾ. താരാകല്യാണിന്റെ മകളാണ് സൗഭാഗ്യ.

 
 
 
View this post on Instagram

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)