- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണമില്ലാതിരുന്ന സമയത്തും ആ നടൻ സഹായിച്ചു': സീമ ജി നായർ
തിരുവനന്തപുരം: സീരിയൽ - സിനിമ താരം എന്നതിനൊപ്പം ജീവകാരുണ്യ രംഗത്തും സജീവമായ വ്യക്തിയാണ് സീമ ജി നായർ. ഇവരുടേ നേതൃത്വത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടക്കാറുണ്ട്. ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ച നടി ശരണ്യയെ സഹായിക്കൻ ഒപ്പം നിന്നത് സീമയായിരുന്നു. ശരണ്യയുടെ മരണം വരെ സീമ കൂടെയുണ്ടായിരുന്നു.
ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ സഹപ്രവർത്തകർ അടക്കമുള്ളവരുടെ മുന്നിൽ സീമ കൈ നീട്ടിയിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ നടൻ നന്ദു സഹായിച്ചതിനെപ്പറ്റി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോൾ. തനിക്ക് സിനിമാ സീരിയൽ മേഖലയിൽ അധികം സുഹൃത്തുക്കളില്ലെന്ന് നടി പറയുന്നു. എന്നാൽ താൻ എല്ലാവരുടെയും നല്ല സുഹൃത്താണ്. കാരണം എല്ലാവരുടെയും പ്രയാസങ്ങൾ കേൾക്കാനും അത് പരിഹരിക്കാനും താൻ ശ്രമിക്കാറുണ്ടെന്ന് അവർ പറയുന്നു. തനിക്കുള്ള സുഹൃത്തുക്കളിൽ എടുത്തുപറയേണ്ട പേരാണ് നന്ദുവിന്റേതെന്ന് സീമ പറയുന്നു.
'നന്ദുവിനാണ് എന്റെ ഏകദേശം എല്ലാ കാര്യങ്ങളും അറിയാവുന്നത്. അതുപോലെ നന്ദുവിനോടാണ് ഞാൻ എല്ലാ കാര്യങ്ങളും പറയാറുള്ളത്. നന്ദുവാണെങ്കിലും കവിതയാണെങ്കിലും ആ കുടുംബമാണെങ്കിലും എന്നോട് അങ്ങനെയാണ്. നന്ദു ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. അത്രയും വിഷമിച്ച സാഹചര്യങ്ങളിൽ കടന്നുപോകുമ്പോൾ കൂടിയും, നന്ദു അവിടെ ഒരു പ്രശ്നം വന്നിട്ടുണ്ട് എന്താ ചെയ്യേണ്ടതെന്ന് ചോദിക്കുമ്പോൾ എവിടുന്നെങ്കിലും ഒരു പരിഹാരം കണ്ടുപിടിച്ചുതരും.
ഒരു ഉദാഹരണമാണ് ഞാൻ പറയുന്നത്, ചിലപ്പോൾ നന്ദുവിന്റെ കൈയിൽ ഒരു അയ്യായിരം രൂപയായിരിക്കും ഉള്ളത്. നീ അത് അവർക്ക് കൊടുത്തേക്ക് എന്നും പറഞ്ഞ് പാവം അതിൽ നിന്ന് നാലായിരം രൂപ എനിക്ക് അയച്ചുതരും. ഒരുപാട് ഇടത്ത് എന്നെ സഹായിക്കാനൊന്നും പറ്റില്ല. നന്ദു തരുന്നത് ചിലപ്പോൾ ആയിരമാകാം, ചിലപ്പോൾ രണ്ടായിരമാകാം.പക്ഷേ ആ രണ്ടായിരത്തിന് ഒരു രണ്ട് ലക്ഷത്തിന്റെ വാല്യു ഞാൻ കൽപിക്കുന്നുണ്ട്.
എന്താണെന്നുവച്ചാൽ അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴായിരിക്കാം നന്ദു നമ്മളെ സഹായിച്ചിട്ടുണ്ടാകുക. അതേസമയം, പണം കുന്നുകൂട്ടി വച്ച് അതിന്റെ മുകളിൽ കിടന്നുറങ്ങുന്നവരോട് പല രീതിയിലും പല സമയത്തും ഞാൻ കൈനീട്ടിയിട്ടും ആരും ഒന്നും തന്നിട്ടില്ല. വളരെ കൂളായി അവർ ആ മെസേജ് കാണാത്തപോലെ നടിക്കും. അങ്ങനെ കുറേ സൗഹൃദങ്ങൾ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്,'- സീമ പറഞ്ഞു.