കൊച്ചി: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുങ്ങൾ ഇന്നലെ വലിയ ആഗോഷത്തോടെയാണ് നടന്നത്. ഗുരുവായൂരിൽ വെച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു. ഇതാണയിരുന്നു ഈ വിവാഹത്തിലെ ഏറെ പ്രതീക്ഷ. അതേസമയം ഇതേചൊല്ലി വലിയ ഹേറ്റും സൈബറിടത്തിൽ പ്രചരിച്ചിരുന്നു.

എന്നാൽ സഹോദരിയുടെ വിവാഹ ദിനത്തിൽ വിമർശിച്ചെത്തിയവർക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. സമൂഹമാധ്യമത്തിൽ വന്ന നെഗറ്റീവ് കമന്റുകൾക്കാണ് ഗോകുൽ സുരേഷിന്റെ മറുപടി. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാമിന്റെ പോസ്റ്റിനാണ് ഗോകുൽ മറുപടിയിട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത് നടൻ മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം പങ്കുവെച്ച് "വേറെ ആളെ നോക്ക്" എന്നാണ് ശീതൾ കുറിച്ചത്. ഇതിന് താഴെയാണ് ഗോകുൽ പ്രതികരിച്ചത്. 'ചില ആളുകൾ ഇങ്ങനെയാണ്, പകുതി വിവരങ്ങൾ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛർദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി',എന്നായിരുന്നു ഗോകുലിന്റെ കുറിപ്പ്. ഇതിന് താഴെയായി സഹോദരിയുടെ വിവാഹമല്ലേ ഗോകുൽ ആഘോഷിക്കൂവെന്ന് ശീതൾ മറുപടി നൽകിയിട്ടുമുണ്ട്.

അതേസമയം ശീതളിന്റെ പോസ്റ്റിന് താഴെ ഗോകുലിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. ചിലർ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ചിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. മമ്മൂട്ടിയും അതേ വേദിയിൽ മോദിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്ന ചിത്രങ്ങളും പലരും പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ കാണുമ്പോൾ കൈ കൂപ്പി വണങ്ങുന്നതിൽ എന്ത് തെറ്റാണ് ഉള്ളതെന്നും ചിലർ ചോദിക്കുന്നുണ്ട്.