- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് കുടുംബഫോട്ടോ പങ്കുവെച്ച് ശാലിനി;
ചെന്നൈ: തമിഴകത്തിന്റെ പ്രിയ താരമാണ് അജിത്ത്. സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും അജിത്തിന്റെ ഭാര്യ ശാലിനിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. താരത്തിന്റെ വാർത്തകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ അമ്മയ്ക്കും സഹോദരങ്ങൾക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം പങ്കിട്ട് എത്തിയിരിക്കുകയാണ് ശാലിനി. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുള്ളതായിരുന്നു പോസ്റ്റ്. രണ്ട് കാലഘട്ടത്തിലുള്ള ചിത്രങ്ങളാണ് ശാലിനി പങ്കിട്ടത്. ഒന്ന് അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം നിൽക്കുന്ന ശാലിനിയുടെ വർഷങ്ങൾ പഴക്കമുള്ള ചിത്രവും മറ്റൊന്ന് അമ്മയ്ക്കും സഹോദരങ്ങൾക്കും മക്കൾക്കുമൊപ്പമുള്ള ശാലിനിയുടെ ഏറ്റവും പുതിയ ചിത്രവുമാണ്. സകുടുംബമുള്ള ശാലിനിയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ അജിത്ത് കൂടി ഉണ്ടായിരുന്നുവെങ്കിൽ ഒരു പൂർണത തോന്നുമായിരുന്നുവെന്നാണ് ആരാധകർ കുറിക്കുന്നത്.
അജിത്ത് ഇല്ലാത്തതിനാൽ ലൈക്ക് തരില്ലെന്നും ചിലർ പരിഭവിച്ച് കുറിച്ചിട്ടുണ്ട്. ശാലിനിയുടെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നും ആരാധകർ എത്തിയിട്ടുണ്ട്. അമ്മയ്ക്കും മക്കൾക്കും വലിയ മാറ്റങ്ങളൊന്നുമില്ലെന്നും കമന്റുകളുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മ?ഗിഴ് തിരുമേനി സിനിമ വിടാമുയർച്ചിയുടെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോൾ അജിത്ത്.