കൊച്ചി: മലയാളികളുടെ പ്രിയങ്കരിയാണ് ഷംന കാസിം. നർത്തകിയായും അഭിനേത്രിയായുമെല്ലാം ഷംന സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. മലയാളത്തിൽ ഷംന കാസിം ആയും മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ പൂർണയായും നിറഞ്ഞു നിൽക്കുകയാണ് താരം. ഈയ്യടുത്തായിരുന്നു ഷംനയുടെ വിവാഹം. ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. വളരെ ആഘോഷമായിട്ടായിരുന്നു താരത്തിന്റെ വിവാഹം.

പിന്നീട് താരം തന്നെ താൻ അമ്മയായ സന്തോഷവും പങ്കിട്ടു. ഇപ്പോഴിതാ മകനൊപ്പം മക്കയിൽ പോയ സന്തോഷം ചിത്രങ്ങൾക്കൊപ്പം പങ്കിട്ടിരിക്കുകയാണ് ഷംന. 'വിശുദ്ധ മക്കയിലും മദീനയിലും എത്തി. അൽഹംദുലില്ലാഹ്... ഉംറ നിർവഹിക്കാനുള്ള ഭാഗ്യം നൽകിയ അല്ലാഹുവിന് സ്തുതി...' എന്ന ക്യാപ്ഷൻ നൽകിയാണ് ഷംന മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.