- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ പാട്ടു കേൾക്കുമ്പോൾ ഞാൻ എന്റെ മാതാപിതാക്കളെക്കുറിച്ച് ഓർക്കും, ഒരുപാട് മിസ് ചെയ്യുന്നുണ്ട്: ഷാരുഖ് ഖാൻ
മുംബൈ: രണ്ട് സൂപ്പർഹിറ്റുകളാണ് ഈ വർഷം ഷാരുഖ് ഖാന്റെ പേരിലുള്ളത്. പത്താനും ജവാനും വൻ വിജയമായതിനു പിന്നാലെ ഡുങ്കിയും റിലീസിന് എത്തുകയാണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. നികലേ താ കഭി ഹം ഗർ സേ എന്ന ഗാനത്തേക്കുറിച്ച് ഷാരുഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഈ പാട്ട് തന്നെ മാതാപിതാക്കളെ ഓർമിപ്പിച്ചു എന്നാണ് ഷാരുഖ് ഖാൻ പറഞ്ഞത്.
എക്സ് പ്ലാറ്റ്ഫോമിൽ ആരാധകരുമായി സംവദിക്കുകയായിരുന്നു താരം. 'സാർ, ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് എന്റെ കുടുംബത്തെ ഓർമ വരും. ആദ്യം കേട്ടപ്പോൾ താങ്കൾക്കും അങ്ങനെ തോന്നിയോ?' എന്നായിരുന്നു ആരാധകന്റെ ചോദ്യം. തനിക്കും അങ്ങനെ തോന്നി എന്നായിരുന്നു ഷാരുഖിന്റെ മറുപടി. എന്റെ മാതാപിതാക്കളെക്കുറിച്ച് ഞാൻ ഓർത്തു, എന്റെ ഡൽഹി ദിനങ്ങൾ, സുഹൃത്തുക്കൾ. വളരെ വൈകാരികമായി എന്നാണ് ഷാരുഖ് കുറിച്ചത്.
ഡൽഹി മിസ് ചെയ്യാറുണ്ടോ എന്നും കുട്ടിക്കാലത്തേക്കുറിച്ച് പറയാനുമാണ് ഒരാൾ കുറിച്ചത്. താൻ ഇപ്പോഴും കുട്ടി തന്നെയാണ് എന്നാണ് താരം തമാശയായി പറഞ്ഞത്. തന്റെ കുട്ടിക്കാലം മനോഹരമായിരുന്നെന്നും മാതാപിതാക്കളെ ഒരുപാട് മിസ് ചെയ്യാറുണ്ടെന്നും ഷാരുഖ് കുറിച്ചു.
മറ്റൊരു ആരാധകൻ പറഞ്ഞത് ഈ പാട്ട് കേട്ടതോടെ കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചു എന്നായിരുന്നു. ഇന്ത്യ മികച്ചതാണെന്നും എന്നാൽ ഇത്തരം കാര്യങ്ങളിൽ സൂക്ഷിച്ച് തീരുമാനമെടുക്കണം എന്നായിരുന്നു ഷാരുഖിന്റെ ഉപദേശം.