കൊച്ചി: നടൻ ഷൈം ടോം ചാക്കോ വിവാഹിതനാകുന്നു. മോഡൽ തനൂജയാണ് വധു. വിവാഹ നിശ്ചയ ചടങ്ങുകൾ കഴിഞ്ഞു. അടുത്ത സുഹൃത്തുക്കളായ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും എൻഗേജ്മെന്റ് നടന്നത്.

പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം. വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈനിന്റെ വേഷം. വിവാഹനിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും തനൂജ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ബന്ധുക്കൾ തനൂജയുടെ കയ്യിൽ ആഭരണം അണിയിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലാണ്. തനൂജയ്ക്കൊപ്പമുള്ള നിരവധി പ്രണയാർദ്ര ചിത്രങ്ങൾ ഷൈൻ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുമുണ്ട്.

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനേയും തനൂജയേയും അഭിനന്ദിച്ച് എത്തുന്നത്. ഈ വർഷം തന്നെ വിവാഹവും ഉണ്ടായേകും. നടന്റെ രണ്ടാം വിവാഹമാണിത്.