- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കമൽ ഹാസനെക്കാൾ നല്ല നടൻ ആണോ വിജയ്? എന്തുകൊണ്ട് 100 കോടി പ്രതിഫലം; ഉയർന്ന പ്രതിഫലം കിട്ടാൻ നല്ല നടൻ ആകണമെന്നോന്നുമില്ല; വെറലായി ഷൈൻ ടോം ചാക്കോയുടെ മറുപടി
കൊച്ചി: സിനിമയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ് പ്രതിഫലമായി 100 കോടി വാങ്ങുമ്പോൾ ലേഡി സൂപ്പർസ്റ്റാർ വിശേഷണമുള്ള നയൻതാരക്ക് അത്രയും പ്രതിഫലമില്ലല്ലോ എന്നുള്ള അവതാരകയുടെ ചോദ്യത്തിനായിരുന്നു മറുപടി.
'സൂപ്പർതാരം എന്ന് വിളിക്കുന്ന എല്ലാവർക്കും വിജയ് യുടെ സാലറി ലഭിക്കുമോ എന്നായിരുന്നു ഷൈനിന്റെ വാക്കുകൾ. അങ്ങനെയാണെങ്കിൽ മമ്മൂട്ടിക്കും മോഹൻലാലിനും എത്ര പ്രതിഫലം കിട്ടുന്നുണ്ട്. കമൽ ഹാസനോ? അവരെക്കാൾ നല്ലനടൻ ആണോ വിജയ്? അല്ലല്ലോ. ഉയർന്ന പ്രതിഫലം കിട്ടാൻ നല്ല നടൻ ആകണമെന്നോന്നുമില്ല. അത് ആണാവണം പെണ്ണാവണം എന്നുമില്ല. മദ്യമല്ലേ ഏറ്റവും കൂടുതൽ വിറ്റു പോവുന്നത് ബൈബിൾ അല്ലല്ലോ'- ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഡാൻസ് പാർട്ടിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഷൈൻ ടോം ചാക്കോയുടെ ചിത്രം. എന്നാൽ പ്രതീക്ഷിച്ചത് പോലെ ചിത്രം വിജയം നേടാനായില്ല. അയ്യർ കണ്ട ദുബായ്, ആറാം തിരുകൽപ്പന, ദേവര, പാരഡൈസ് സർക്കസ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.