- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇപ്പോൾ താൽപ്പര്യം സിനിമയിൽ, രാഷ്ട്രീയത്തിലേക്ക് ഇല്ല: നിലപാട് പറഞ്ഞ് ശ്രുതി ഹാസൻ
ചെന്നൈ: സിനിമയിലും സംഗീതത്തിലും നിറഞ്ഞു നിൽക്കുന്ന താരമാണ് ശ്രുതി ഹാസൻ. തെന്നിന്ത്യൻ സിനിമാലോകത്ത് ശക്തമായ സാന്നിധ്യമാണ് താരം. അച്ഛന്റെ വഴിയിൽ താരം രാഷ്ട്രിയ പ്രവേശനത്തിന് ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അച്ഛൻ കമൽഹാസന്റെ മക്കൾ നീത് മക്കത്തിൽ ചേരുമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ അച്ഛനെ സഹായിരിക്കും എന്നുമായിരുന്നു വാർത്തകൾ. ഇപ്പോൾ ഇതിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം.
നിലവിൽ താൻ സിനിമയുടെ തിരക്കിലാണെന്നും കരിയർ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു ശ്രുതി ഹാസൻ പറഞ്ഞത്. നിലവിൽ, പുതിയ സിനിമകളുമായി ഏറെ തിരക്കിലാണ് ഞാൻ. എന്റെ താൽപ്പര്യം ഈ രംഗത്ത് മാത്രമാണ്. ശക്തമായ സിനിമകളിലൂടെ എന്റെ കരിയർ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹമില്ല.- എന്നായിരുന്നു ശ്രുതി ഹാസൻ പറഞ്ഞത്.
നിരവധി സിനിമകളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. പ്രഭാസ് നായകനായി എത്തുന്ന ചിത്രം സലാറിൽ ശ്രുതി ശക്തമായ വേഷത്തിലെത്തുന്നുണ്ട്. കൂടാതെ ബോളിവുഡ് ചിത്രം ഗി ഐയിലും താരം എത്തുന്നുണ്ട്.