- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു കാലത്ത് താൻ കടുത്ത മദ്യപാനിയായിരുന്നു; മദ്യപിക്കാൻ എപ്പോഴും സുഹൃത്തുക്കൾ വേണമെന്ന് തോന്നി; ഇപ്പോൾ കുറച്ചു വർഷങ്ങളായി മദ്യപിക്കാറില്ല: ശ്രുതി ഹാസൻ
ചെന്നൈ: ഒരു കാലത്ത് താൻ മദ്യത്തിനടിമയായിരുന്നെന്ന് നടൻ കമൽ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസൻ. മദ്യപിക്കുമായിരുന്നെങ്കിലും ഒരിക്കൽ പോലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ശ്രുതി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഇപ്പോൾ കുറച്ചു വർഷങ്ങളായി മദ്യപിക്കാറില്ലെന്നും കൂട്ടിച്ചേർത്തു.
'എട്ടു വർഷമായി ഞാൻ മദ്യപിക്കാറില്ല. മദ്യപിക്കാത്ത ആളുകളെ പാർട്ടികളിൽ സഹിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. മദ്യം ഒഴിവാക്കിയതിൽ പശ്ചാത്താപമോ ഹാങോവറോയില്ല. കൂടാതെ മദ്യപിക്കുന്നതിന്റെ പേരിൽ ഞാൻ ഒരാളെയും ജഡ്ജ് ചെയ്യാറുമില്ല.
മദ്യപിക്കുമായിരുന്നെങ്കിലും ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. ഒരുകാലത്ത് മദ്യം ജീവിതത്തിന്റെ ഭാഗമായിരുന്നു.മദ്യപിക്കാൻ എപ്പോഴും സുഹൃത്തുക്കൾ വേണമെന്ന് തോന്നി. അത് എന്നെ നിയന്ത്രിക്കുമെന്ന് കരുതി. എന്നാൽ ഒരു ഘട്ടത്തിന് ശേഷം മദ്യം എനിക്ക് നല്ലതൊന്നും നൽകുന്നില്ലെന്ന് തിരിച്ചറിഞ്ഞു. ഞാൻ എപ്പോഴും മദ്യത്തിന്റെ ഹാങോവറിലായിരുന്നു. പിന്നീട് എന്നോട് എപ്പോഴും പാർട്ടിക്ക് നിർബന്ധിക്കുന്ന ആളുകളിൽ നിന്ന് അകലം പാലിച്ചു. അതൊടെ മദ്യപാനശീലം കുറഞ്ഞു; ശ്രുതി ഹാസൻ പറഞ്ഞു.
ഒരു ഇടവേളക്ക് ശേഷം ശ്രുതി ഹാസൻ സിനിമയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. പ്രഭാസ്, പൃഥ്വിരാജ് ചിത്രമായ സലാറിൽ ശ്രുതിയാണ് നായിക.ജഗപതി ബാബു, ശ്രിയ റെഡ്ഡി, ഈശ്വരി റാവു എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.