- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോഹൻലാലിന് പകരം ഷാറൂഖിന് ദേശീയ പുരസ്‌കാരം കൊടുക്കണമെന്ന് പറഞ്ഞു; സിനിമാ അവാർഡിലെ കളികളെ കുറിച്ചു വെളിപ്പെടുത്തലുമായി സിബി മലയിൽ
കൊച്ചി: ദേശീയ സിനിമാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ പലപ്പോഴും വിവാദങ്ങൾ ഉണ്ടാകാറുണ്ട്. ബാഹ്യ ഇടപെടൽ ഇത്തരം പുരസ്‌ക്കാരങ്ങളിൽ ഉണ്ടാകാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇതേക്കുറിച്ച് തുറന്നു പറച്ചിൽ നടത്തിയിരിക്കയാണ് സംവിധായകൻ സിബി മലയിൽ. 2009 -ൽ മോഹൻലാലിന് പകരം ഷാറൂഖ് ഖാന് ദേശീയപുരസ്‌കാരം നൽകാൻ ജൂറി ചെയർമാൻ നിർദേശിച്ചതായി സിബി മലയിൽ വെളിപ്പെടുത്തി.
കലയും കാലവും എന്ന പേരിൽ സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്ന് പി.ടി കുഞ്ഞുമുഹമ്മദിന്റെ ചിത്രമായ പരദേശിയെ മാറ്റി നിർത്താൻ ശ്രമിച്ചെന്നും കൂട്ടിച്ചേർത്തു. 2009 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്ന് പി.ടി കുഞ്ഞുമുഹമ്മദിന്റെ ചിത്രമായ പരദേശിയെ മാറ്റി നിർത്താൻ ശ്രമിച്ചിട്ടുണ്ട്.
അഭിനയത്തിനു മോഹൻലാൽ, സംവിധാനത്തിന് പി.ടി.കുഞ്ഞുമുഹമ്മദ്, ഗാനരചനക്ക് റഫീക്ക് അഹമ്മദ്, ആലാപനത്തിനു സുജാത എന്നിങ്ങനെ പുരസ്‌കാരങ്ങൾ ലഭിക്കാമായിരുന്നിട്ടും മേക്കപ്പിനുള്ള പുരസ്‌കാരം മാത്രമാണ് ലഭിച്ചത്. അന്ന് മോഹൻലാലിന് പകരം മികച്ച നടനുള്ള അവാർഡ് ഷാറുഖ് ഖാന് കൊടുത്തൂടെയെന്ന് ജൂറി ചെയർമാൻ ചോദിച്ചിരുന്നു. അപ്പോൾ അവാർഡ് ദാന പരിപാടി കൊഴുക്കുമെന്നാണ് ചെയർമാൻ പറഞ്ഞത്'-സിബി മലയിൽ വെളിപ്പെടുത്തി.
കൂടാതെ പരദേശിയിലെ 'തട്ടം പിടിച്ചു വലിക്കല്ലേ' എന്ന ഗാനത്തിന് സുജാതയെ മികച്ച ഗായികയായി പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ആ പുരസ്‌കാരം ശ്രേയ ഘോഷാലിന് നൽകിയെന്നും സിബി മലയിൽ പറഞ്ഞു..
പി.ടി കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2007-ൽ പുറത്തിറങ്ങിയ ചിത്രമാണ് പരദേശി. ശ്വേത മേനോൻ, ലക്ഷ്മി ഗോപാലസ്വാമി, പത്മപ്രിയ , ജഗതി ശ്രീകുമാർ, സിദ്ദിഖ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പരദേശിയിലെ പ്രകടനത്തിന് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം മോഹൻലാലിന് ലഭിച്ചിരുന്നു.
മറുനാടന് ഡെസ്ക്