ചുരുക്കം സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് സിജു വിത്സൺ. ഇപ്പോൾ തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് സിജു കടന്നു പോകുന്നത്.നടൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു തനിക്കും ഭാര്യ ഭാര്യ ശ്രുതി വിജയനും ഒരു മകൾ കൂടി പിറന്ന സന്തോഷം പങ്കുവയ്ക്കുകയാണ്.

മെഹർ എന്നൊരു മകൾ കൂടിയുണ്ട് സിജുവിനും ശ്രുതിക്കും. കുടുംബസമേതം മുംബൈയിൽ സെറ്റിൽഡാണ് സിജു.സിനിമയുമായും ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് സിജു കേരളത്തിലെത്താറുള്ളത്. അതുകൊണ്ട് തന്നെ സിജുവിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് സോഷ്യൽമീഡിയ വഴിയാണ്.

ഭാര്യയ്ക്കും മൂത്തമകൾ മെഹറിനും രണ്ടാമത്തെ പെൺകുഞ്ഞിനും ഒപ്പമുള്ള ആശുപത്രിയിലെ ചിത്രം പങ്കിട്ടാണ് വീണ്ടും മകൾ പിറന്ന സന്തോഷം സിജു ആരാധകരുമായി പങ്കുവെച്ചത്. സെലിബ്രിറ്റികൾ അടക്കം നിരവധി പേർ സിജുവിനും ഭാര്യ ശ്രുതിക്കും ആശംസകളുമായി എത്തി. 2021 മെയ് 17 ആണ് ആദ്യത്തെ മകൾ മെഹർ സിജുവിനും ശ്രുതിക്കും ജനിച്ചത്. അടുത്തിടെ മകളുടെ മൂന്നാം പിറന്നാൾ ഇരുവരും ?ഗംഭീരമായി ആഘോഷിച്ചിരുന്നു.

വർഷങ്ങളായുള്ള പ്രണയത്തിനൊടുവിലായാണ് സിജു വിത്സണും ശ്രുതിയും വിവാഹിതരായത്. 2017 മെയ് 28നായിരുന്നു ഇവരുടെ വിവാഹം. ഹിന്ദു-ക്രിസ്ത്യൻ രീതികളിലായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു വിവാഹം. തികച്ചും വ്യത്യസ്തമായിരുന്നു വിവാഹ ചടങ്ങുകൾ.

നേരം, പ്രേമം, ഹാപ്പി വെഡ്ഡിങ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്.

വിനയൻ സംവിധാനം ചെയ്യുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചരിത്രസിനിമയിലെ ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന കഥാപാത്രവും സിജുവിന് വലിയ ജനശ്രദ്ധ നേടി കൊടുത്തിരുന്നു. മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ച വാസന്തിയുടെ നിർമ്മാതാവും സിജു വിത്സൺ ആണ്. ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയും സിജു അവതരിപ്പിച്ചു.

വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് സിജു വെള്ളിത്തിരയിലെത്തിയത്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി സിജു വിത്സൺ. 13 വർഷം പിന്നിടുന്ന മലയാള സിനിമാ ജീവിതത്തിലൂടെ ഒരു പിടി നല്ല ചിത്രങ്ങളുടെ ടൈറ്റിൽ കാർഡിൽ ഇടം പിടിക്കാൻ സിജുവിന് കഴിഞ്ഞു.