- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവകാർത്തികേയന്റെ കുടുംബത്തിലേക്ക് ഒരതിഥി കൂടി; മൂന്നാമാതായി ആൺകുഞ്ഞെത്തിയ സന്തോഷം പങ്ക് വച്ച നടൻ
തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളായ ശിവ കാർത്തികേയന്റെ കുടുംബത്തിലേക്ക് ഒരതിഥി കൂടിയെത്തിയിരിക്കുന്നു. ശിവകാർത്തികയും തന്നെയാണ് ഈ വാർത്ത ഔദ്യോഗികമായി തുറന്നുപറഞ്ഞത്. തന്റെ ഭാര്യ വീണ്ടും ഒരു ആൺകുട്ടിക്ക് ജന്മം നൽകിയിരിക്കുകയാണ് എന്നാണ് ശിവകാർത്തികയെ പറയുന്നത്.
കഴിഞ്ഞദിവസം, അതായത് ജൂൺ രണ്ടാം തീയതിയാണ് ഇരുവർക്കും ഒരു ആൺകുട്ടി കൂടി ജനിച്ചത്. തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയായിരുന്നു താരം ഈ വിവരം ആരാധകരെ അറിയിച്ചത്. നിരവധി ആരാധകർ ആണ് ഇപ്പോൾ ഇദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ആരതി എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. 2010 വർഷത്തിൽ ആയിരുന്നു ഇരുവരും വിവാഹിതനായത്. ഇരുവർക്കും രണ്ടു കുട്ടികൾ ആണ് ഉള്ളത്.ആരാധന എന്നാണ് ഒരു മകളുടെ പേര്. ഗുഹൻ എന്നാണ് ഒരു മകന്റെ പേര്.
ആരതി വീണ്ടും ഗർഭിണിയാണ് എന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത പരന്നിരുന്നു. എങ്കിലും ഇരുവരും ഈ വാർത്ത സ്ഥിതീകരിച്ചിരുന്നില്ല. പല ചിത്രങ്ങളിലും വീഡിയോകളിലും ആരതിയുടെ ബേബി ബമ്പ് കാണാമായിരുന്നു. ഇതിനെ തുടർന്നാണ് ആരതി ഗർഭിണിയാണ് എന്ന തരത്തിൽ വാർത്തകൾ വന്നത്.