- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യ കൺമണിയെ വരവേറ്റ് താരദമ്പതികൾ; സ്‌നേഹയ്ക്കും ശ്രീകുമാറിനും കുഞ്ഞു പിറന്നു; ആശംസകൾ നേർന്ന് ആരാധകർ
തിരുവനന്തപുരം: ആദ്യ കൺമണിയെ വരവേറ്റ് സ്‌നേഹയും ശ്രീകുമാറും. ഇരുവർക്കും ആൺകുഞ്ഞാണ് ജനിച്ചിരിക്കുന്നത്. താരങ്ങൾക്ക് ആശംസയറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്നലെ വൈകിട്ടാണ് കുഞ്ഞ് ജനിച്ചത്.
ടെലിവിഷൻ കോമഡി പരമ്പരകളിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. ഗർഭകാല വിശേഷങ്ങളെല്ലാം സ്‌നേഹ സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കിട്ടിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിട്ടില്ല. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രിയതാരങ്ങൾക്ക് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകരും.
Next Story




