- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിലെ എന്റെ റോൾ മോഡൽസ് റാണി മുഖർജിയും കരീന കപൂറുമാണ്
മുംബൈ: ബോളിവുഡിന്റെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സൊനാക്ഷി സിൻഹ. 2010 ൽ സൽമാൻ ഖാൻ നായകനായെത്തിയ ദബാങ് എന്ന ചിത്രത്തിലൂടെ എത്തിയ സൊനാക്ഷിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അടുത്തകാലത്തായി വെബ്‌സീരിസുകളിലാണ് അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സോനൊക്ഷിയുടെ സീരീസുകൾ വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
സഞ്ജയ് ലീല ബൻസാലിയുടെ ഹീരാമണ്ഡിയിലും സൊനാക്ഷി പ്രധാന വേഷത്തിലെത്തിയിരുന്നു. ഇന്ന് താരത്തിന്റെ പിറന്നാൾ കൂടിയാണ്. ആരാധകരും താരങ്ങളുമുൾപ്പെടെ നിരവധി പേരാണ് സൊനാക്ഷിക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. ഇപ്പോഴിതാ തന്റെ റോൾ മോഡൽ ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
'സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അവരുടെ കരിയർ മുന്നോട്ട് കൊണ്ടു പോയ രീതിയും വച്ച് നോക്കുകയാണെങ്കിൽ റാണി മുഖർജിയും കരീന കപൂറും വളരെ നല്ല റോൾ മോഡലുകളാണെന്ന് ഞാൻ പറയും. കാരണം ഈ ഇൻഡസ്ട്രിയിൽ ഇത്രയും കാലം പിടിച്ചു നിൽക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
അവർ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾ, അവരുടെ സിനിമകൾ എല്ലാം പ്രശംസനീയമാണ്. ഇനി കഴിവിന്റെയും അഭിനയത്തിന്റെയും കാര്യത്തിൽ നോക്കുകയാണെങ്കിൽ, വിദ്യ ബാലൻ. ഓൺസ്‌ക്രീനിൽ അവരുടെ പെർഫോമൻസ് അതിശയകരമാണ് '- സൊനാക്ഷി പറഞ്ഞു.
സഞ്ജയ് ലീല ബൻസാലിയുടെ ഹീരാമണ്ഡി: ദ് ഡയമണ്ട് ബസാർ ആണ് താരത്തിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയത്. സീരിസിലെ താരത്തിന്റെ പ്രകടനം ഒരേസമയം പ്രേക്ഷശ്രദ്ധയും നിരൂപക പ്രശംസയും നേടി. റിതേഷ് ദേശ്മുഖും സാഖിബ് സലീമും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന കക്കുഡയാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.