- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മൂമ്മയുടെ സ്വത്തിന്റെ പാതി എനിക്ക് കിട്ടി; പുതിയ വീഡിയോയുമായി സൗഭാഗ്യ
കൊച്ചി: അടുത്തിടെയായിരുന്നു മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മിയമ്മ മരണപ്പെട്ടത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു അവർ. തളർത്തുന്നതുവരെ സുബ്ബലക്ഷ്മിയമ്മ സിനിമയിൽ സജീവമായി തന്നെ നിന്നു. യൂട്യൂബ് വീഡിയോസിലൂടെ മകൾ താര കല്യാണിയും കൊച്ചുമകൾ സൗഭാഗ്യയും സുബ്ബലക്ഷ്മിയമ്മയുടെ മരണത്തിന് ശേഷമുള്ള കാര്യങ്ങളെല്ലാം അറിയിച്ചിരുന്നു. അമ്മൂമ്മയ്ക്ക്, അമ്മൂമ്മ ആഗ്രഹിച്ചതുപോലൊരു യാത്രയയപ്പാണ് കിട്ടിയത് എന്ന് സൗഭാഗ്യ പറയുന്നു.
എന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം, ലോകം എന്നെ എങ്ങനെ കാണണം എന്നൊക്കെയുള്ള ആഗ്രഹങ്ങൾ അമ്മൂമ്മ പറഞ്ഞിരുന്നുവത്രെ. ആ ആഗ്രഹം എല്ലാം സാധിച്ചു കൊടുക്കാൻ കഴിഞ്ഞു. അമ്മൂമ്മ ആഗ്രഹിച്ചതു പോലൊരു യാത്രയയപ്പാണ് കിട്ടിയത് എന്ന് സൗഭാഗ്യ പറയുന്നു. യൂട്യൂബിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് കൊച്ചുമകളുടെ തുറന്ന് പറച്ചിൽ.
അമ്മൂമ്മയുടെ സ്വത്തിന്റെ പാതി തനിക്ക് കിട്ടി എന്ന തംപ്നെയിലോടെയാണ് പുതിയ വീഡിയോ പങ്കുവച്ചത്. എന്നാൽ പണമോ വീടോ കാറോ കുറേ ആഭരണങ്ങളോ ഒന്നുമല്ല. അമ്മൂമ്മ ഏറെ ഇഷ്ടത്തോടെ ശേഖരിച്ചുവച്ചിരുന്ന വേറെ കുറേ സാധനങ്ങളാണ് സൗഭാഗ്യയിലേക്ക് കൈമാറി വന്നത്. ആ വിശേഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പുതിയ വീഡിയോ.
അമ്മൂമ്മ താമസിച്ചിരുന്ന ഫ്ളാറ്റ് ഒഴിഞ്ഞു കൊടുക്കണമായിരുന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം എല്ലാവരും ഭാഗിച്ച് എടുക്കുകയായിരുന്നുവത്രെ.
മറുനാടന് ഡെസ്ക്