- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് ഞാൻ അല്ലേ': അപരയെ കണ്ട് ഞെട്ടി ശ്രദ്ധ കപൂർ
കൊച്ചി: കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിനിടെ കാണികൾക്കിടയിൽ ശ്രദ്ധ കപൂറിന്റെ അപരയെ കണ്ട് സോഷ്യൽ മീഡിയ ഞെട്ടിയിരുന്നു. ഇതിന്റെ വിഡിയോയും വലിയ രീതിയിൽ വൈറലായി. ഇപ്പോൾ തന്റെ അപരയെ കണ്ട് ശ്രദ്ധ തന്നെ അമ്പരന്നിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് താരം വാർത്ത പോസ്റ്റ് ചെയ്തത്.
ഇത് ഞാൻ തന്നെയല്ലേ എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. കഴിഞ്ഞ ദിവസം മുംബൈയിൽ വച്ച് നടന്ന മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മത്സരത്തിനിടെയാണ് ശ്രദ്ധയുടെ അപരയെ കാണികൾ കണ്ടെത്തിയത്. ഇത് വലിയ വാർത്തയാവുകയായിരുന്നു.
രൺബീർ കപൂറിന്റെ നായികയായി തൂ ജൂത്തി മേൻ മക്കർ എന്ന ചിത്രത്തിലാണ് ശ്രദ്ധ അവസാനമായി എത്തിയത്. ഇപ്പോൾ സ്ത്രീ 2 എന്ന ഹൊറർ കോമഡി ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.
Next Story