- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂടുതലും സ്ത്രീകളാണ് മോശം കമന്റ് ഇടുന്നത്; കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യമെന്നേ ഇതിനെ പറയൂ; ശ്രീലക്ഷ്മി സതീഷ്
കൊച്ചി: കഴിഞ്ഞ കുറച്ചു നാളായി സംവിധായകൻ രാം ഗോപാൽ വർമയുടെ ട്വിറ്റർ അക്കൗണ്ട് നിറയെ ഒരു മലയാളി പെൺകുട്ടിയുടെ വിശേഷങ്ങളാണ്. മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിന്റെ ചിത്രങ്ങളാണ് രാംഗോപാൽ വർമ്മ പോസ്റ്റു ചെയ്തിരുന്നത്. തന്റെ അടുത്ത സിനിമയിൽ നായികയാകാൻ ശ്രീലക്ഷ്മിയയെ ക്ഷണിക്കുകയും ചെയ്തു അദ്ദേഹം. എന്നാൽ ഇതിലൊരു തീരുമാനത്തിലേക്ക് ശ്രീലക്ഷ്മി എത്തിയിട്ടില്ല.
വൈറൽ ഫോട്ടോഷൂട്ട് വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും മെസേജുകളുമാണ് ശ്രീലക്ഷ്മിക്ക് വന്നത്. അതിൽ മോശവും നല്ലതുമായ നിരവധി കമെന്റുകളുണ്ടെന്ന് ശ്രീലക്ഷ്മി പറയുന്നു. ഇപ്പോഴിതാ വീഡിയോയ്ക്ക് താഴെ വന്ന ചില മോശം കമന്റുകളെപ്പറ്റി തുറന്ന് പറയുകയാണ് ശ്രീക്ഷ്മി.
കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യമെന്നേ ഇതിനെ പറയൂ. കൂടുതലും സ്ത്രീകളാണ് മോശം കമന്റുകളിട്ടു കണ്ടത്. തന്റെ ശരീരത്തിൽ താൻ കോൺഫിഡന്റാണെന്നും അത് അങ്ങനെ തന്നെ ആയിരിക്കണമെന്നാണ് ആഗ്രഹമെന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്. കമന്റ് സെക്ഷൻ ഓഫ് ചെയ്താലും ചില പേജുകളിൽ ആ ഫോട്ടോ വരാറുണ്ട്.
വായിക്കാൻ പോലും പറ്റാത്ത കമന്റുകളാണ് അതിൽ ചിലർ ഇടുന്നത്.വീഡിയോ ഇടാൻ തുടങ്ങിയതിനു ശേഷം ചില ബന്ധുക്കലും അച്ഛന്റെ കൂട്ടുകാരും താൻ ഇത്തരത്തിലുള്ളൊരു പെൺകുട്ടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞെന്നും ഇവരോടൊന്നും താൻ ഒരു മറുപടിയും പറയേണ്ടതില്ലെന്നും ശ്രീലക്ഷ്മി പറയുന്നു.