ചെന്നൈ: സുചിത്രയ്ക്ക് പിറന്നാൾ ആശംസകളുമായി ഭർത്താവ് മോഹൻലാലും മകൾ വിസ്മയയും. 'എല്ലാ സ്നേഹവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു ജന്മദിനാശംസകൾ പ്രിയപ്പെട്ട സുചി'എന്നാണ് സുചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ കുറിച്ചത്.

'ഹാപ്പി ബർത്ത്ഡേ ബ്യൂട്ടിഫുൾ മാമാ 'എന്നായിരുന്നു മകൾ വിസമയ കുറിച്ചത്. അമ്മയ്ക്കും സഹോദരൻ പ്രണവിനുമൊപ്പമുള്ള മനോഹര ചിത്രവും കുറിപ്പിനൊപ്പം വിസ്മയ പങ്കുവെച്ചിട്ടുണ്ട്.

1988 ഏപ്രിൽ 28 നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. തമിഴ് സിനിമ നിർമ്മാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. പ്രണവ് മോഹൻലാൽ , വിസ്മയ മോഹൻലാൽ എന്നിവരാണ് ഇവരുടെ മക്കൾ.

View this post on Instagram

A post shared by Mohanlal (@mohanlal)