- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടൻ സുദേവ് നായർ വിവാഹിതനായി; വധു മോഡൽ അമർദീപ് കൗർ; ദ്വീർഘകാല പ്രണയത്തിന് ശേഷം വിവാഹം
ഗുരുവായൂർ: മലയാളം സിനിമ നടനും മോഡനുമായ സുദേവ് നായർ വിവാഹിതനായി. മോഡൽ അമർദീപ് കൗർ ആണ് വധു. ഗുരുവായൂരിൽ വച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു സുദീപും അമർദീപും.
മലയാളി ആണെങ്കിലും മുംബൈയിൽ ആണ് സുദേവ് നായർ ജനിച്ചു വളർന്നത്. പാർക്കറിൽ പരിശീലനം നേടിയ സുദേവ് പൂണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബ്രേക്ക് ഡാൻസ്, ബോക്സിങ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയ ആള് കൂടിയാണ് താരം.
മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ സുദേവ് നായർ മൈ ലൈഫ് പാർട്ണർ, അനാർക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
മറുനാടന് ഡെസ്ക്