- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജൂഹു സർക്കിളിൽ മദ്യപിച്ച് ആടിക്കുഴഞ്ഞ് ബോളിവുഡ് താരം സണ്ണി ഡിയോൾ: സത്യം വെളിപ്പെടുത്തി താരം
മുംബൈ: ബോളിവുഡ് സിനിമാതാരം സണ്ണി ഡിയോൾ പവർ പാക്ക് പെർഫോമൻസുകൾക്ക് എന്നും പേരുകേട്ട താരമാണ്. 'ഗദ്ദാർ 2' എന്ന സിനിമയിലൂടെ വലിയൊരു ഇടവേളയ്ക്കു ശേഷം ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. സമീപകാലത്ത് ഇറങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ അപ്രതീക്ഷിത വിജയം നേടിയ ചിത്രമാണ് ഗദ്ദാർ 2. സണ്ണി ഡിയോൾ കേന്ദ്ര കഥാപാത്രമായ ചിത്രം ബോളിവുഡിൽ ചരിത്രം സൃഷ്ടിക്കുകയാണ് ചെയ്തത്. 22 വർഷം മുൻപിറങ്ങിയ ഒരു ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഗദ്ദാർ 2. ഈ സിനിമയ്ക്കു ശേഷം താരം വീണ്ടും പഴയ താരപ്പകിട്ടിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.
എന്നാൽ ഇപ്പോഴിതാ ജുഹു സർക്കിളിലെ പബ്ലിക് റോഡിൽ മദ്യപിച്ച് ആടിക്കുഴഞ്ഞു നടക്കുന്ന താരത്തിന്റെ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയിൽ ചീറിപ്പായുന്ന വാഹനങ്ങളുടെ നടുവിലൂടെ ആടിക്കുഴഞ്ഞ് താരം നടക്കുന്നത് കാണാം. തിരക്കേറിയ ഒരു തെരുവ് മുറിച്ചുകടക്കുമ്പോൾ പെട്ടെന്ന് ഒരു ഓട്ടോറിക്ഷ അടുത്ത് വന്ന് താരത്തിന് വട്ടം വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. താരമാണെന്ന് മനസ്സിലാക്കുന്ന ഓട്ടോ ഡ്രൈവർ വണ്ടി നിർത്തി സണ്ണി ഡിയോളിനെ ഓട്ടോയ്ക്ക് ഉള്ളിലേക്ക് കയറ്റുന്നതും വീഡിയോയിലുണ്ട്.
മദ്യപാന്മാരുടെ സ്വതസിദ്ധമായ ചിരിയും താരത്തിന്റെ മുഖത്ത് ക്യത്യമായി കാണാം. സോഷ്യൽ മീഡിയ വഴി പ്രചരിച്ച വീഡിയോ വളരെപ്പെട്ടെന്നു വൈറലാകുകയും താരത്തെ വിമർശിച്ച് പലരും കമന്റുകളിടുകയും ചെയ്തു. ബോളിവുഡ് താരമായ കമൽ ആർ ഖാനാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ''അത് വളരെ അപകടകരമായേക്കാം...'' എന്ന ക്യാപ്ഷനും നൽകി 'സണ്ണി ഡിയോൾ ജുഹു സർക്കിളിൽ' എന്ന വീഡിയോയിൽ കുറിച്ചുമാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്.
വിമർശനങ്ങൾ കൂടിയപ്പോൾ സണ്ണി ഡിയോൾ തന്നെ വീഡിയോയിലെ സത്യാവസ്ഥ പുറത്തു വിട്ടു. അത് തന്റെ വരാനിരിക്കുന്ന ചിത്രമായ സഫറിന്റെ ചിത്രീകരണത്തിലാണെന്ന് വെളിപ്പെടുത്തുകയാണ് താരം. ഇതോടെ മദ്യലഹരിയിലാണെന്ന് തോന്നിപ്പിച്ച് മുംബൈയിലെ തെരുവുകളിൽ അലഞ്ഞുനടക്കുന്നതന്നെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികൾ താരം അവസാനിപ്പിച്ചിരിക്കുകയാണ്. ക്രൂ അംഗങ്ങളാൽ ചുറ്റപ്പെട്ട തന്റെ ബിഹൈൻഡ് ദ സീൻസ് വീഡിയോ പങ്കുവച്ചാണ് സണ്ണി ഡിയോൾ വിമർശനങ്ങൾക്ക് വിരാമമിട്ടത്.