- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗരുഡൻ കുതിക്കുന്നത് ഹിറ്റ്ചാർട്ടിലേക്കെന്ന് സൂചന; വീണ്ടും ഒരു ആക്ഷൻ ത്രില്ലറുമായി സുരേഷ് ഗോപി; സുരേഷ് ഗോപിയുടെ 'SG- 251' ഷൂട്ടിങ് ഉടൻ ആരംഭിക്കും
കൊച്ചി: മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ് സുരേഷ് ഗോപി ചിത്രം ഗരുഡൻ. ത്രില്ലർ ഗണത്തിലാണ് സിനിമ പെടുന്നത്. അതുകൊണ്ട് തന്നെ നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. അടുത്തൊരു സിനിമക്കായുള്ള ഒരുക്കത്തിലാണ് സുരേഷ് ഗോപി. 'ഗരുഡനു' ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന അടുത്ത ചിത്രം 'SG- 251'ന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.
അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് സുരേഷ് ഗോപിയുടെ 251-ാമത് ചിത്രത്തിന്റെ നിർമ്മാണം. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലായിരിക്കും സുരേഷ് ഗോപി എത്തുക.
സംവിധാനം- രാഹുൽ രാമചന്ദ്രൻ, തിരക്കഥ- സമീൻ സലീം. തമിഴ് കന്നട ഭാഷകളിൽ നിന്നുള്ളവരാണ് ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ഉണ്ടാവുക. ഡിസംബർ പകുതിയോടുകൂടി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്യും. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ എൻ.എം. ബാദുഷ, അമീർ എന്നിവരാണ്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ് . ചിത്രത്തിന്റെ ഭാഗമാകുന്ന മറ്റു താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പേര് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.