- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
70 കോടി ബജറ്റിൽ പാൻ ഇന്ത്യൻ ചിത്രവുമായി സുരേഷ് ഗോപിയും ഗോകുലം മൂവീസും
കൊച്ചി: എം പി സ്ഥാനത്തിനൊപ്പം സിനിമയിലും സജീവമാകാൻ സുരേഷ്‌ഗോപി. ഗോകുലം മൂവിസുമായി ചേർന്ന് പാൻ ഇന്ത്യൻ സിനിമ ചെയ്യാൻ ഒരുങ്ങുകയാണ് നിയുക്ത തൃശ്ശൂർ എംപി. 'പത്മനാഭ സ്വാമിക്ക് ഒരു ട്രിബ്യൂട്ട്' എന്ന നിലയിൽ 70 കോടി ബജറ്റിൽ പാൻ ഇന്ത്യൻ ചിത്രവുമായാണ് താരം എത്തുന്നത്.
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മൂന്ന് സിനിമകൾക്ക് കരാർ ഒപ്പിട്ടുവെന്ന് താരം പറഞ്ഞു. ഇതിൽ ഒന്ന്, 70 കോടി ബജറ്റിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണ്.
"ഷാജി കൈലാസിന്റെ രണ്ട് പ്രോജക്ട്‌സ്, ഗോകുലം ഗോപാലൻ ചേട്ടന്റെ മൂന്ന് സിനിമകൾ. മമ്മൂക്കയുടെ ഒരു പടം വന്നിട്ടുണ്ട്. ഇതിൽ ഒരു പാൻ യൂണിവേഴ്‌സ് സിനിമയുണ്ട്. പത്മനാഭ സ്വാമിക്ക് ഒരു ട്രിബ്യൂട്ട് ആണ് ഗോപാലൻ ചേട്ടന്റെ രണ്ടാമത്തെ പടം. ഒറ്റക്കൊമ്പൻ, എൽകെ എന്നിവയാണ് മറ്റ് പ്രോജക്ടുകൾ.
ഗോകുലം ചേട്ടന്റെ സിനിമയ്ക്ക് 70 കോടിയോ മറ്റോ ആണ് ബജറ്റ്. പക്ഷേ എങ്ങനെ പോയാലും ഒരു 90, 100 കോടി ബജറ്റ് ആകാൻ സാധ്യതയുണ്ട്. പാൻ യൂണിവേഴ്‌സ് ആകാനുള്ള വലിയ സാധ്യതയും കാണുന്നുണ്ട്. രണ്ട് വർഷത്തേക്കുള്ള സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്."സുരേഷ് ഗോപി പറഞ്ഞു.