തിരുവനന്തപുരം: മൂന്നു പെൺമക്കളുടെയും രണ്ടാണ്മക്കളുടെയും പിതാവാണ് നടൻ സുരേഷ് ഗോപി. ഇതിൽ ആൺകുട്ടികളായ ഗോകുലും മാധവും സിനിമയിലെത്തി അവരെ ഏവരും ബിഗ് സ്‌ക്രീനിൽ കണ്ടതുമാണ്.എന്നാൽ ഇപ്പോഴിതാ, വിവാദങ്ങൾ കത്തുമ്പോൾ അച്ഛനെ ചേർത്തുപിടിച്ച ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇളയമകൻ മാധവ്. മാധ്യമപ്രവർത്തക നൽകിയ പരാതിയിൽ സുരേഷ്‌ഗോപിക്കെതിരെ കേസെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് മാധവിന്റെ കുറിപ്പ്.

'കുമ്മാട്ടിക്കളി' എന്ന സിനിമയിലൂടെ മാധവ് സുരേഷ് നായകവേഷത്തിലെത്തുന്നു. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ അതിഥി വേഷമായിരുന്നു മാധവിന്റെ തുടക്കം. ചേട്ടൻ ഗോകുൽ വളരെ വർഷങ്ങൾക്ക് മുൻപേ മലയാള സിനിമയിലെത്തിയിരുന്നു. മാധവിന്റെ പോസ്റ്റിൽ 99 പ്രശ്‌നങ്ങൾക്കിടയിൽ ഇതാണ് എന്റെ ഒരു പരിഹാരം ,നിങ്ങളിൽ ചിലർ ദൈവത്തിന്റെ കോടതിയിൽ വിലപിക്കപ്പെടും എന്നാണ് മാധവ് കുറിച്ചത്.