- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുശാന്ത് സിങ് വിടവാങ്ങിയിട്ട് നാല് വർഷം
മുംബൈ: ബോളിവുഡിനെ ഞെട്ടിച്ച വിയോഗമായിരുന്നു സുശാന്ത് സിങ് രജ്പുതിന്റേത്. എന്നും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം മറ്റൊരു ലോകത്തേക്ക് പോയി മറഞ്ഞത്. സുശാന്ത് വിടവാങ്ങിയിട്ട് കഴിഞ്ഞ ദിവസം നാല് വർഷം പൂർത്തിയാകുകയാണ്. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
നടി സാറ അലി ഖാനും സുശാന്തിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചു. സുശാന്തും സാറയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കേദർനാഥ്. സാറയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. കേദർനാഥിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് സാറ പങ്കുവച്ചിരിക്കുന്നത്.
വിഷാദരോ?ഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും അന്വേഷണം പുരോ?ഗമിക്കുന്തോറും ഓരോ വിവാദങ്ങളും പുറത്തുവന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും മയക്കുമരുന്ന് കേസുകളുമെല്ലാം ആളിക്കത്തി. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സുശാന്ത് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.