- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലിവിങ് ടുഗദറിനോട് താത്പര്യമില്ല, വിവാഹം കഴിക്കണമെന്ന് ഭയങ്കര നിർബന്ധമാണ്; അത് ലവ് മാരേജ് ആയിരിക്കും: വിവാഹ സങ്കൽപങ്ങൾ പങ്കുവെച്ച് സ്വാസിക
കൊച്ചി: മിനി സ്‌ക്രീനിൽ നിന്ന് തുടങ്ങി പിന്നീട് അവതാരകയായും സിനിമാതാരമായും തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് സ്വാസിക. സ്വാസിക നായികാ വേഷത്തിൽ എത്തിയ സിനിമ വിജയം നേടുന്ന അവസ്ഥയുമുണ്ട്. ബോൾഡായ വേഷങ്ങൾ ചെയ്യാനും മടിയില്ലാത്ത താരമാണ് അവർ. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് സ്വാസിക.
തമിഴ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. നായികയായി തിളങ്ങുമ്പോഴും ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ സങ്കൽപങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് സ്വാസിക. എത്രയും പെട്ടെന്ന് വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും സ്വാസിക പറയുന്നു.
'വിവാഹം എന്തായാലും കഴിക്കണമല്ലോ. എനിക്ക് വിവാഹം കഴിക്കണമെന്ന് ഭയങ്കര നിർബന്ധമാണ്. കൂടെ ഒരാൾ വേണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. എന്റെ സുഹൃത്തുക്കൾ പലരും വിവാഹമെന്ന് കേൾക്കുമ്പോഴേ ടെൻഷനാകുന്നത് കാണാറുണ്ട്. എന്നാൽ ഞാൻ അങ്ങനെയല്ല, എത്രയും വേഗം വിവാഹം നടക്കണമെന്നാണ് എന്റെ ആഗ്രഹം. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.
എന്തായാലും ലവ് മാരേജ് ആയിരിക്കും. ലിവിങ് ടുഗദറിനോട് താത്പര്യമില്ല. അച്ഛനും അമ്മയും വിവാഹം കഴിച്ചപോലെ ട്രെഡീഷണലായി വിവാഹം കഴിക്കണം എന്നാണ് എന്റെ ആഗ്രഹം.'' സ്വാസിക പറയുന്നു.
മറുനാടന് ഡെസ്ക്