തിരുവനന്തപും: റാംപിൽ നിന്നും സിനിമയിലേക്ക് ചുവടു വെച്ച നടിയാണ് ശ്വേത മേനോൻ. 1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടം നേടിയിട്ടുണ്ട്. കൂടാതെ നിരവധി തെലുങ്ക്, തമിഴ് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ശ്വേത നേടി. രതിനിർവേദം, കളിമണ്ണ് പോലെയുള്ള സിനിമകളിൽ അഭിനയിച്ച് വിമർശനങ്ങൾ നേടുകയും ചെയ്തിരുന്നു.

കളിമണ്ണ് സിനിമയുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ശ്വേത മേനോൻ ഇപ്പോൾ. കളിമണ്ണ് സിനിമയ്ക്ക് വേണ്ടി താൻ ഗർഭിണിയായതല്ലെന്നും അത് സംഭവിച്ച് പോയതാണെന്നും ശ്വേത പറഞ്ഞു. സംവിധായകൻ ബ്ലെസ്സി തന്നോടെ ഇങ്ങനെ ഒരാശയം പറഞ്ഞിരുന്നുവെന്നും എന്നാൽ ഇങ്ങനെയൊരു സിനിമയാവുമെന്ന് കരുതിയില്ലെന്നും ശ്വേത കൂട്ടിച്ചേർത്തു.

ഗർഭകാല സമയത്ത് കുറച്ച് മാത്രമേ ഷൂട്ട് ചെയ്യാൻ പാടുകയുള്ളൂ. അത് കഴിഞ്ഞാൽ ഡാൻസ് കളിക്കാൻ പറ്റില്ലെന്നും ശ്വേത പറഞ്ഞു. ഡെലിവറിയുടെ മൂന്ന് മാസത്തിനുള്ളിൽ താൻ ഡാൻസ് ചെയ്തെന്നും നാല് സോങ് തീർക്കാനുണ്ടായിരുന്നുവെന്നും ശ്വേത പറയുന്നുണ്ട്.

'കളിമണ്ണ് സിനിമയ്ക്ക് വേണ്ടി ഞാൻ പ്രഗ്നന്റ് ആയതല്ല. അത് സംഭവിച്ചു പോയതാണ്. ബ്ലെസ്സിയേട്ടൻ എന്നോട് ഇങ്ങനെ ഒരു ആശയം പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ ഒരു ആഗ്രഹം പറഞ്ഞിരുന്നു. ഇങ്ങനെയൊരു സിനിമയായി മാറും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഗർഭസമയത്ത് ഇത്ര മാത്രമേ ഷൂട്ട് ചെയ്യാൻ പറ്റുകയുള്ളൂ.

അതുകഴിഞ്ഞാൽ ഡാൻസ് ചെയ്യാൻ പറ്റില്ല. മലയാളം സിനിമയിൽ ഒരു ടൈം പിരീഡ് ഉണ്ട്. ഇത് ഒന്നേക്കാൽ വർഷമായി. ഡെലിവറിയും കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് നീണ്ടുപോയതാണ്. ഡെലിവറിയുടെ ഒരു മൂന്നു മാസത്തിനുള്ളിൽ തന്നെ ഞാൻ ഡാൻസ് ചെയ്യുന്നുണ്ടായിരുന്നു. നാല് സോങ് തീർക്കാൻ ഉണ്ടായിരുന്നു. കുറെ സീൻസ് ഉണ്ടായിരുന്നു,' ശ്വേത മേനോൻ പറഞ്ഞു.