- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെബ് സരീസിനുവേണ്ടി ടോപ്പ്ലെസ്സ് രംഗത്തിൽ അഭിനയിച്ചു; തമന്ന ഭാട്ടിയക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
മുംബൈ: വെബ് സീരീസിൽ ടോപ്ലസ് രംഗത്തിൽ അഭിനയിച്ച തമന്ന ഭാട്ടിയക്കെതിരെ സൈബറിടത്തിൽ പ്രതിഷേധം. പഴയ നിലപാടിൽ നിന്ന് പിന്നോട്ടുപോകാൻ എന്താണ് പ്രേരിപ്പിച്ചതെന്നും ചോദ്യമുയർന്നിട്ടുണ്ട്. കഴിഞ്ഞ പതിനെട്ടുവർഷങ്ങളായി സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന നടിയാണ് തമന്ന. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ സജീവമായി അഭിനയിക്കുമ്പോഴും വിവാദങ്ങളിൽപ്പെടാതെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു അവർ. എന്നാൽ ഇപ്പോഴിതാ പുതിയ വെബ്‌സീരിസിലെ രംഗത്തിന്റെ പേരിൽ വിവാദച്ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ് താരം.
ആമസോൺ പ്രൈമിൽ സംപ്രേഷണം ആരംഭിച്ച 'ജീ കർദാ' എന്ന വെബ് സീരീസിലെ ടോപ്പ്‌ലെസ് ബോൾഡ് രംഗത്തിൽ അഭിനയിച്ചതിന്റെ പേരിലാണ് തമന്ന വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. അരുണിമ ശർമ സംവിധാനം ചെയ്ത ജീ കർദാ തമന്നയുടെ ആദ്യ വെബ് സീരീസ് കൂടിയാണ്. സ്‌ക്രീനിൽ ചുംബനരംഗത്തിലും മറ്റും അഭിനയിക്കില്ലെന്ന് തമന്ന നേരത്തേ നിലപാടെടുത്തിരുന്നു. ഇതിന്റെ ലംഘനമാണിപ്പോൾ നടി നടത്തിയിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ വിമർശകരുടെ ആരോപണം.
ഇങ്ങനെയൊരു രംഗത്തിലഭിനയിച്ചത് തങ്ങളെ നിരാശരാക്കിയെന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ. പഴയനിലപാടിൽ നിന്ന് പിന്നോട്ടുപോകാൻ എന്താണ് പ്രേരിപ്പിച്ചതെന്നും ചോദ്യമുയർന്നിട്ടുണ്ട്. തമന്നയിൽ നിന്ന് ഇത്തരമൊരു രംഗം പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞവരുമുണ്ട്. ഏഴ് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന വെബ് സീരീസാണ് ജീ കർദാ. ആഷിം ഗുലാട്ടി, സുഹൈൽ നയ്യാർ, അന്യാ സിങ്, ഹുസൈൻ ദലാൽ, സയാൻ ബാനർജി, സംവേദന സുവൽക്ക എന്നിവരാണ് സീരീസിൽ മുഖ്യ വേഷങ്ങളിൽ.




