ആലപ്പുഴ: ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ വിജയിച്ച നടിയാണ് തപ്‌സി പന്നു. അടുത്തിടെ പുറത്തിറങ്ങിയ 'ഡങ്കി' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് പ്രശംസ നേടിയ തപ്സി പന്നു, തന്റെ ദീർഘകാല കാമുകൻ മത്യാസ് ബോയ്ക്കൊപ്പം കേരളത്തിലേക്ക് ഒരു പ്രണയ പുതുവത്സര യാത്ര നടത്തിയിരുന്നു.

അതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. തിരിവിളക്ക് കത്തിക്കുന്നതും, വള്ളത്തിൽ യാത്ര ചെയ്യുന്നതും, കഥകളി കാണുന്നതും, കൈത്തറി നെയ്ത്തുശാല സന്ദർശിക്കുന്നതുമടക്കം കേരളത്തിലെ എല്ലാ സൗന്ദര്യവും തപ്‌സി ആസ്വദിക്കുന്നുണ്ട്. ' കേരളം... ഒരു മുജന്മ ബന്ധമാണ് ഈ നാടിനോട്....ഹാപ്പി ന്യൂ ഇയർ2024... ' എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്.

 
 
 
View this post on Instagram

A post shared by Taapsee Pannu (@taapsee)