- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ദി ആർച്ചീസ്' കുറച്ച് സ്പെഷ്യലാകും; മകൾ സുഹാനയുടെ അരങ്ങേറ്റത്തിന് ഷാരൂഖിന്റെ കാമിയോ പിന്തുണ
മുംബൈ: ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എന്നാൽ സിനിമയ്ക്ക് പകരം വെബ് സീരീസിലൂടെയാണ് കിങ് ഖാന്റെ മകളുടെ അരങ്ങേറ്റം. സൊയാ അക്തർ സംവിധാനം ചെയ്യുന്ന 'ദി ആർച്ചീസ്' എന്ന സീരീസിൽ ഷാരൂഖ് കൂടി എത്തുമെന്നാണ് പുതിയ വിവരം.
ഇന്നലെയാണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സീരീസിന്റെ ട്രെയ്ലർ പുറത്തിറങ്ങിയത്. ട്രെയ്ലറിൽ പ്രാധാന്യത്തോടെ സുഹാന എത്തുന്നുണ്ട്. ഷാരൂഖ് കാമിയോ വേഷത്തിൽ സീരീസിൽ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ട്.
1960-കളിലെ ഇന്ത്യയുടെ പശ്ചാത്തലത്തിൽ, പ്രണയവും സൗഹൃദവുമൊക്കെയാണ് സിനിമ ചർച്ച ചെയ്യുന്നത്. ആർച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയുള്ളതാണ് കഥ. ശ്രീദേവി-ബോണി കപൂർ ദമ്പതികളുടെ മകൾ ഖുഷി കപൂറും സീരീസിൽ പ്രധാന താരമാണ്.
അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകൻ അഗസ്ത്യ നന്ദയും ചിത്രത്തിലെ താരങ്ങളിലൊരാളാണ്. മിഹിർ അഹൂജ, വേദങ് റെയ്‌ന, ഡോട്ട്, യുവ്രാജ് മെന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 'ദി ആർച്ചീസ്' ഡിസംബർ 7 നാണ് നെറ്റ്ഫ്‌ളിക്‌സിൽ പ്രീമിയർ ആരംഭിക്കുന്നത്.