- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെറ്റുപറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവീകം'; മൻസൂർ അലി ഖാന്റെ മാപ്പിൽ പ്രതികരണവുമായി തൃഷ
ചെന്നൈ: വിവാദങ്ങൾക്കിടെ നടൻ മൻസൂർ അലി ഖാൻ തൃഷയോട് മാപ്പ് പറഞ്ഞ് ഇന്ന് രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകൾ സഹപ്രവർത്തകയെ വേദനിപ്പിച്ചെന്നു മനസിലാക്കുന്നതായി നടൻ പറഞ്ഞു.നടന്റെ മാപ്പിന് പിന്നാലെ തൃഷ പ്രതികരിച്ചെത്തിയിരിക്കുകയാണ്. 'തെറ്റുപറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവീകം' എന്നാണ് തൃഷ എക്സിൽ പോസ്റ്റ് ചെയ്തത്. മൻസൂർ അലി ഖാന്റെ പേര് പരാമർശിക്കാതെയാണ് തൃഷ പോസ്റ്റിട്ടത്. പോസ്റ്റിനോപ്പം കൈകൂപ്പുന്ന ഒരു ഇമോജിയും ചേർത്തിട്ടുണ്ട്.
ഇന്ന?ലെയാണ് നടൻ മൻസൂർ അലി ഖാൻ തൃഷയ്ക്ക് മാപ്പ് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രസ്തവനയിറക്കിയത്. 'എന്റെ വാക്കുകൾ സഹപ്രവർത്തകയെ വേദനിപ്പിച്ചെന്നു മനസിലാക്കുന്നു. തൃഷ, ദയവായി എന്നോട് ക്ഷമിക്കൂ' എന്നാണ് മൻസൂർ അലി ഖാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞത്.
ലിയോയിൽ തൃഷയ്ക്കൊപ്പം ബലാത്സംഗ സീൻ ഇല്ലാത്തതിൽ നിരാശയുണ്ടെന്ന നടന്റെ പരാമർശമാണ് വിവാദത്തിലായത്. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല എന്നും താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നുമായിരുന്നു തൃഷയുടെ പ്രതികരണത്തിനെതിരെ മൻസൂർ അലി ഖാന്റെ മറുപടി. തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ച തൃഷയ്ക്കെതിരെ പരാതി കൊടക്കുമെന്നും മൻസൂർ അലി ഖാൻ പറഞ്ഞിരുന്നു.
തുടർന്ന് വനിത കമ്മീഷൻ ഇടപെടുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസം നടനെ പൊലീസ് ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് നടൻ മാപ്പ് പറഞ്ഞ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നതും തുടർന്ന് തൃഷയുടെ പ്രതികരണമെത്തുന്നതും.