കൊച്ചി: ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ടൊവിനോ തോമസ്. വളരെ അപ്രതീക്ഷിതമായിരുന്നു ഇരുവരുടേയും കണ്ടുമുട്ടൽ. വർക്കൗട്ട് ചെയ്യാൻ എത്തിയപ്പോഴാണ് മുത്തയ്യ മുരളീധരനെ താരം കാണുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ടൊവിനോ തന്നെയാണ് തന്റെ ഫാൻ ബോയ് മൊമന്റ് പങ്കുവച്ചത്.

വാവ്, ഇന്നത്തെ വർക്കൗട്ട് വളരെ രസകരമായിരുന്നു. ഇതിഹാസ സ്പിന്നറായ മുത്തയ്യ മുരളീധരനെ കാണാനുള്ള അവസരം എനിക്കുണ്ടായി.- ടൊവിനോ കുറിച്ചു. ഫാൻ ബോയ് മൊമന്റ് എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്. ജിം വെയറിലാണ് ഇരുവരേയും കാണുന്നത്.

എന്തായാലും ആരാധകർ ആവേശമാക്കുകയാണ് ചിത്രം. നാട്ടുകാരെ ഓടിവരണേ ജിമ്മിന് തീ പിടിച്ചേ- എന്നായിരുന്നു രമേഷ് പിഷാരടിയുടെ കമന്റ്. മിന്നൽ മുരളിയും മുരളിയും എന്നാണ് മുന്ന കമന്റ് ചെയ്ത്. താൻ കേരളത്തിന്റെ മിന്നൽ മുരളിയാണ് എന്ന് പറയാനാണ് ഹോക്കി താരം ശ്രീജേഷ് ഉപദേശിച്ചത്. നിരവധി ആരാധകരും കമന്റുമായി എത്തി. മിന്നൽ മുരളിയും സ്പിന്നർ മുരളിയും കണ്ടുമുട്ടിയപ്പോൾ എന്നാണ് ആരാധകരുടെ കമന്റ്.