തിരുവനന്തപുരം: ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേശ്. വിഷു റിലീസ് ആയി ഏപ്രിൽ 11 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷമുള്ള തന്റെ അഭിപ്രായം പങ്കുവച്ച് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഒരു അഭിനേതാവ് എന്ന നിലയിലുള്ള തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ഇതെന്ന് ഉണ്ണി പറയുന്നു.

'ജയ് ഗണേശ് ഇപ്പോൾ കണ്ട് തീർത്തതേയുള്ളൂ. വിനയം മാറ്റിനിർത്തിയാൽ സത്യസന്ധമായി എനിക്ക് പറയാനാവും, ഒരു നടൻ എന്ന നിലയിൽ ഞാൻ പങ്കാളിയായ ഏറ്റവും മികച്ച ചിത്രമാണ് ഇത്. ഏപ്രിൽ 11 ന് സ്‌ക്രീനുകളിൽ രോമാഞ്ചം ഉറപ്പാണ്', ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒരു ക്രിമിനൽ വക്കീലിന്റെ വേഷമാണ് ജോമോൾക്ക്. ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.രഞ്ജിത്ത് ശങ്കർ,ഉണ്ണി മുകുന്ദൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന വിധത്തിലുള്ള ഒരുപാട്സർപ്രൈസുള്ള ത്രില്ലർ ചിത്രമാണ് ' ജയ് ഗണേശ് '.

ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു.എഡിറ്റർ-ഹരീഷ് പ്രതാപ്, സംഗീതം-ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ-തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,പ്രൊഡക്ഷൻ ഡിസൈനർ-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂംസ്-വിപിൻ ദാസ്,സ്റ്റിൽസ്-നവീൻ മുരളി,ഡിസൈൻസ്-ആന്റണി സ്റ്റീഫൻ,അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ എസ്,ഡിഐ-ലിജു പ്രഭാകർ,വിഎഫ്എക്സ്-ഡിടിഎം, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ,ടെൻ ജി മീഡിയ,പി ആർ ഒ-എ എസ് ദിനേശ്.