- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉർവശിക്കും കുടുംബത്തിനുമൊപ്പം കുഞ്ഞാറ്റ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
കൊച്ചി: കുഞ്ഞാറ്റക്കൊപ്പമുള്ള പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടി ഉർവശി. ഉർവശിയുടെ ഭർത്താവ് ശിവൻ, മകൻ ഇഷാൻ എന്നിവരെയും ചിത്രങ്ങളിൽ കാണാം. കുഞ്ഞാറ്റയെയും ഉർവശിയെയും ഒരുമിച്ചു കണ്ട സന്തോഷത്തിലാണ് ആരാധകരും. വീണാ നായർ, ബീനാ ആന്റണി, ആർജെ മിഥുൻ തുടങ്ങി സിനിമാ രംഗത്തുള്ളവരും ചിത്രങ്ങൾക്കു കമന്റുമായി എത്തി.
തേജ ലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാർത്ഥ പേര്. വിദേശത്ത് പഠിക്കുന്ന കുഞ്ഞാറ്റ അവധിക്കാലമായതിനാൽ ഉർവശിയുടെ ചെന്നൈയിലെ വീട്ടിലാണിപ്പോൾ.
മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. 2008 ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013 ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ.
2011-ലായിരുന്നു മനോജ് കെ.ജയനും ആശയും തമ്മിലുള്ള വിവാഹം. ആശയും മകൾ ശ്രേയയും യുകെയിലാണ് താമസം.