- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ഫടികം 4Kയിൽ ഇറക്കിയപ്പോൾ വൻ ഹിറ്റായി; ഇനി വരുന്നത് 'വല്ല്യേട്ടൻ'; ചിത്രം 4K യിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ബൈജു അമ്പലക്കര
കൊച്ചി: മമ്മൂട്ടി ചിത്രം ' വല്ല്യേട്ടൻ' 4K യിൽ റിലീസ് െചയ്യുമെന്ന് നിർമ്മാതാവ് ബൈജു അമ്പലക്കര. മോഹൻലാൽ ചിത്രം സ്ഫടികം 4Kയിൽ ഇറക്കി ഹിറ്റായത് കണ്ടപ്പോൾ തനിക്ക് അത് വളരെയധികം ഇഷ്ടമായെന്നും, സിനിമ കാണാൻ തിയേറ്ററിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്കെല്ലാം 4Kയിൽ അത് കണ്ടപ്പോൾ ഇഷ്ടമായെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബൈജു അമ്പലക്കര പറഞ്ഞു. ചിത്രം 4K യിൽ റിലീസ് ചെയ്യാനുള്ള കാര്യങ്ങൾ ഉടനെ തുടങ്ങണമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
''സ്ഫടികം എന്ന പടം 4K ഇറക്കി വളരെ ഹിറ്റായി. അതെനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഞാനും പോയി പടം കണ്ടു. ഇപ്പോഴത്തെ ന്യൂജനറേഷൻ ഈ പടം കണ്ടിട്ടില്ല. ടി.വിയിൽ കണ്ടിട്ടുണ്ടാകും. 4k അറ്റ്മോസ്ഫിയറിൽ വന്നപ്പോൾ അത് മനോഹരമായിരിക്കുന്നു. ഞാൻ ചെല്ലുമ്പോൾ മുഴുവനും സ്റ്റുഡൻസ് ആണ്. അവർ ആർപ്പുവിളിച്ച് ചിരിക്കുകയും കൈയടിക്കുകയും ഒക്കെ ചെയ്യുന്നു. കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ വേണ്ടി ഞാൻ പകുതിയേ ഇരുന്നു കണ്ടിട്ടുള്ളൂ.
വല്ല്യേട്ടൻ എന്ന സിനിമ 4Kയിലേക്ക് ചെയ്യാൻ വേണ്ടിയിട്ടുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ്. അതിന്റെ പണി ഉടനെ തുടങ്ങണം. അത് തുടങ്ങാൻ തന്നെ കാരണം അതിനകത്ത് കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സിനിമയുടെ പല ഭാഗങ്ങളും യൂട്യൂബിലും മറ്റും മോഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഞാനറിയാതെ വ്യാജ ഒപ്പ് ഇട്ടുകൊടുത്തിട്ടൊക്കെയുണ്ട്.
മൊത്തത്തിൽ ഞാൻ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിച്ചിട്ടുണ്ട്. വല്ല്യേട്ടൻ എന്ന സിനിമ ലോകത്ത് ആരും തൊടാതിരിക്കാൻ വേണ്ടി സ്റ്റേ വാങ്ങിച്ചു. ഇനി ഒന്ന് രണ്ട് പരിപാടികളുണ്ട്. അതിന്റെ 4K ചെയ്യാൻ പോവുകയാണ്. എത്രയും നീണ്ടുപോകുന്നു അത്രയും നല്ലതാണ്. ന്യൂജനറേഷൻ വളർന്നുകൊണ്ടിരിക്കുകയല്ലേ! അവർക്ക് വേണ്ടിയാണ് നമ്മൾ പടം ചെയ്യുന്നത്.
4K അറ്റ്മോസ്ഫിയറിൽ ഞാനും ഷാജി കൈലാസും കൂടി എറണാകുളത്ത് സവിത തീയേറ്ററിൽ ഇട്ട് ഒന്ന് കണ്ടു നോക്കി. എന്തൊരു മനോഹരമായിരിക്കുന്നു. മമ്മൂക്കയുടെ സൗന്ദര്യം എത്ര മനോഹരമായിട്ടാണ് അതിൽ കാണിച്ചിരിക്കുന്നത്'' - ബൈജു അമ്പലക്കര പറഞ്ഞു.
രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ' വല്ല്യേട്ടൻ' 2000ൽ ആണ് പ്രദർശനത്തിനെത്തിയത്. ആ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു ഈ ചിത്രം. മമ്മൂട്ടി , ശോഭന , സായ് കുമാർ , എൻ.എഫ്. വർഗീസ് , സിദ്ദിഖ് , മനോജ് കെ.ജയൻ എന്നിവരാണ് പ്രധാന താരങ്ങൾ.