- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യയുടെ നിറവയറിൽ ചുംബിച്ച് വരുൺ ധവാൻ; ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിൽ ദമ്പതികൾ; ആശംസകളുമായി ബോളിവുഡ് സിനിമാ ലോകവും
മുംബൈ: ബോളിവുഡ് താരം വരുൺ ധവാനും ഭാര്യ നടാഷ ദലാലും ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിൽ. നിറവയറിലുള്ള നടാഷയുടെ ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു താരം സന്തോഷവാർത്ത പങ്കുവച്ചത്.
ഞങ്ങൾ ഗർഭിണിയാണ്. നിങ്ങളുടെ അനുഗ്രഹവും സ്നേഹവും വേണം. എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്. നടാഷയുടെ നിറവയറിൽ ചുംബിക്കുന്ന വരുണിനെയാണ് ചിത്രത്തിൽ കാണുന്നത്. എന്റെ കുടുംബമാണ് എന്റെ ശക്തി എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്.
താരദമ്പതികൾക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫീലിങ് എന്നായിരുന്നു കരീനയുടെ കമന്റ്. ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കിയാര അധ്വാനി, അർജൻ കപൂർ, പരിണിതി ചോപ്ര തുടങ്ങിയവരെല്ലാം ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തു. 2021ലാണ് വരുണും നടാഷയും വിവാഹിതരാവുന്നത്. ബാല്യകാല സുഹൃത്തുക്കളായിരുന്ന ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.
മറുനാടന് ഡെസ്ക്